യുപിഎഫ് അയർലൻ്റിൻ്റെ പ്രഥമ വനിതാ സമ്മേളനം മെയ് 10 ന്

യുപിഎഫ് അയർലൻ്റിൻ്റെ പ്രഥമ വനിതാ സമ്മേളനം മെയ് 10 ന്

ഡബ്ലിൻ: അയർലൻ്റിലും നോർത്തേൺ അയർലൻ്റിലുമുള്ള പെന്തെക്കോസ്റ്റ് സഭകളുടെ സംയുക്ത വേദിയായ യുപിഎഫിൻ്റെ പ്രഥമ വനിതാ സമ്മേളനം മെയ് 10 ശനിയാഴ്ച ബെൽഫാസ്റ്റിലുള്ള യുടി ബെൽഫാസ്റ്റ് എലീം ചർച്ചിൽ നടക്കും.

കുടുംബ ജീവിതവും കുഞ്ഞുങ്ങളുടെ പരിപാലനവും ക്രിസ്തീയ വീക്ഷണത്തിൽ എന്ന വിഷയത്തിൽ ഡോ. ജെസി ജെയ്സൺ ക്ലാസുകൾ നയിക്കും.

കുടുംബനേതൃത്വത്തിലും പരിപാലനത്തിലും മാതൃധർമ്മം, പങ്കാളിത്തവും കർത്തവ്യവും വേദ പുസ്തക അടിസ്ഥാനത്തിൽ പരിശുദ്ധാത്മസഹായത്തോടെ എങ്ങനെ നയിക്കാമെന്ന് പഠിപ്പിക്കുന്ന മികച്ച അവസരമായിരിക്കുമെന്ന്   വനിതാ വിഭാഗം കോഡിനേറ്റർ സിസ്റ്റർ മേഴ്സി പ്രിൻസ് അറിയിച്ചു.

പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോർജ്, വൈസ് പ്രസിഡൻ്റുമാരായ പാസ്റ്റർ ജോസഫ് ഫിലിപ്, പാസ്റ്റർ ബിജുമോൻ കെ പി, സെക്രട്ടറി അരുൺ ജോർജ്, ജോയിൻ്റ് സെക്രട്ടറി തോമസ് ജോൺ, ട്രഷറർ സാമുവൽ ജോസഫ്, ജോയിൻ്റ് ട്രഷറാർ ലിബിൻ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നു. ക്വയർ കോഡിനേറ്റർ ജിനു ജോസഫ്, വിജീഷ് വാമദേവൻ, ഡോ.ജോഷി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ക്വയർ ആരാധനയ്ക്കു നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: +447827899620 (യുകെ), +353892697070, +353879376117 (അയർലൻ്റ്)