ഡോ.മാത്യു ഫിന്നി അനുസ്മരണ യോഗം സൂം പ്ലാറ്റ്ഫോമിൽ മാർച്ച് 2 ന്
ചിക്കാഗോ: പെന്തെക്കോസ്തു നേതാക്കളിൽ പ്രമുഖനും സഭാനേതാവും ആയിരുന്ന പാസ്റ്റർ പി.എം ഫിലിപ്പിന്റെ മകനും വടവാതൂർ ശാലേം ബൈബിൾ കോളേജ് ഡയറക്ടറും വേൾഡ് വിഷൻ ഇന്ത്യയുടെ നാഷണൽ ഡയറക്ടറുമായിരുന്ന നിത്യതയിൽ കഴിഞ്ഞ ദിവസം ചേർക്കപ്പെട്ട ഡോ. മാത്യു ഫിന്നിയുടെ അനുസ്മരണം സൂമിൽ കൂടുന്നു.
അമേരിക്കൻ സെൻട്രൽ സമയം മാർച്ച് 2 തിങ്കളാഴ്ച വൈകിട്ടു 7 ന് (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 6.30) കൂടുന്ന സമ്മേളനത്തിൽ അദ്ദേഹത്തിന്റെ സേവനങ്ങളെ ഓർത്ത് ദൈവത്തെ സ്തുതിക്കുവാനും കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനും അവസരം ഒരുക്കുന്നു.
മാർച്ച് 2 തിങ്കൾ pm CST ( Chicago), 8pm EST(Newyork), 5pm PST (Seattle) / March 3, Tuesday 6.30 am IST ( India)
കുടുംബാംഗങ്ങളും ശാലേം ബൈബിൾ കോളേജ് അധികാരികളും പൂർവ വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കും.
Zoom ID 9088781848. Password 2074
വിവരങ്ങൾക്ക്: പാസ്റ്റർ റോയി വാകത്താനം +1 863 660 2074, കുര്യൻ ഫിലിപ്പ് :+1 847 912 5578, പാസ്റ്റർ പി.സി ജേക്കബ് +1405 921 3822.
Advertisement








































































































