ദുബായ് ശാരോൻ സഭയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

ദുബായ് ശാരോൻ സഭയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

ശാരോൻ ഫെലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ പുത്രികാ സംഘടനകളുടെ വാർഷികവും സണ്ടേസ്കൂൾ ഗ്രാജുവേഷനും നടന്നു

വാർത്ത: എബി മാത്യു, യുഎഇ

ഷാർജ: ശാരോൻ ഫെലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ പുത്രിക സംഘടനകളായ സണ്ടേസ്കൂൾ അസോസിയേഷൻ്റെയും ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെയും (സി ഇ എം) സംയുക്ത വാർഷികം  ഷാർജ വർഷിപ്പ് സെന്ററിൽ നടന്നു . റീജിയൻ സി ഇ എം പ്രസിഡൻ്റ് പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻറെ അധ്യക്ഷതയിൽ റീജിയൻ സണ്ടേസ്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ ബ്ലസൻ ജോർജ് പ്രാർത്ഥിച്ച് ആരംഭിച്ച യോഗം യു എ ഇ റീജിയൻ സെക്രട്ടറി പാസ്റ്റർ ഗിൽബെർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. സി ഇ എം മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ബിജു ജോസഫ് മുഖ്യാതിഥി ആയിരുന്നു.

റീജിയണിലെ വിവിധ സഭകളുടെ ഗാനം,സ്പെഷ്യൽ പ്രോഗ്രാം,ഗ്രൂപ്പ് ഫ്യൂഷൻ സോംഗ്,ഗ്രൂപ്പ് ആക്ഷൻ സോംഗ്, കോറിയോഗ്രഫി, സ്കിറ്റ് തുടങ്ങിയ വിവിധ പ്രോഗ്രാമുകൾ നടന്നു. പാസ്റ്റർ ഡോ. കെ.ബി. ജോർജുകുട്ടി (ദുബായ്-ഷാർജ സെൻ്റർ പാസ്റ്റർ) പാസ്റ്റർ ഡോ.ഷിബു വർഗീസ്(അബുദബി സെൻ്റർ പാസ്റ്റർ),  പി. സി. മത്തായി,   നിഷാദ് ഫിലിപ്പ് എന്നിവർ ആശംസ അറിയിച്ചു.

റീജിയൻ സി ഇ എം ടാലൻ്റ് പരിശോധനയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയതിനുള്ള ഓവറോൾ ട്രോഫി ദുബായ് സഭ കരസ്ഥമാക്കി. റീജിയൻ സി ഇ എം ടാലൻ്റ് ടെസ്റ്റ് വിജയികൾക്കും സണ്ടേസ്ക്കൂൾ പരീക്ഷാ റാങ്ക് ജേതാക്കൾക്കും ട്രോഫികൾ നൽകി. സണ്ടേസ്ക്കൂൾ പഠനം പൂർത്തീകരിച്ചവരുടെ ഗ്രാജുവേഷനിൽ .പാസ്റ്റർ റീജിയൻ അസ്സോസിയേറ്റ് പാസ്റ്റർ സാം കോശി ഗ്രാജുവേഷൻ സന്ദേശം നൽകി. എക്സാം കമ്മറ്റി മെമ്പർ പാസ്റ്റേഴ്സിനും സണ്ടേസ്കൂൾ എക്സാം ഇൻവിജിലേറ്റേഴ്സായി പ്രവർത്തിച്ചവർക്കും സണ്ടേസ്കൂൾ അസോസിയേഷൻ പ്രത്യേക അനുമോദനം നൽകി.

ശാരോൻ ഫെലോഷിപ്പ് ഷാർജ ചർച്ച് ക്വയർ ഗാനശുശ്രുഷ നയിച്ചു. റീജിയൻ സി ഇ എം ജോയിൻ്റ് സെക്രട്ടറി  സോജിത് സജി,റീജിയൻ സണ്ടേസ്കൂൾ അസോസിയേഷൻ എക്സാം കൺട്രോളർ എബി മാത്യു, ജനറൽ കോർഡിനേറ്റർ റോക്കി സാം, റീജിയൻ മീഡിയ ടീം സെക്രട്ടറി റ്റൈറ്റസ് പൊടിക്കുഞ്ഞ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. റീജിയൻ സി ഇ എം സെക്രട്ടറി  അസിറിയ മാത്യു സ്വാഗതവും റീജിയൻ സണ്ടേസ്കൂൾ സെക്രട്ടറി  ബ്ലസൻ ലൂക്കോസ് നന്ദിയും അറിയിച്ചു.