സ്കൂൾ ബുക്ക് എക്സ്ചേഞ്ച് മേള ഷാർജയിൽ മാർച്ച് 14-ന്

സ്കൂൾ ബുക്ക് എക്സ്ചേഞ്ച് മേള  ഷാർജയിൽ മാർച്ച് 14-ന്

ഷാർജസാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി യുപിഎഫ് - യുഎഇ ആഭിമുഖ്യത്തിൽ സ്കൂൾ ബുക്ക് എക്സ്ചേഞ്ച് മേള മാർച്ച് 14 ശനിയാഴ്ച രാവിലെ 9 മുതൽ ഷാർജയിൽ വാർഷിപ്പ് സെന്ററിൽ നടക്കും.

സ്കൂൾ കുട്ടികളുടെ പഴയ പാഠപുസ്തകങ്ങൾ, ഗൈഡുകകൾ, മറ്റു വിവിധ കോഴ്‌സുകളുടെ ഉപയോഗിച്ച പുസ്തകങ്ങൾ ഈ മേളയിൽ  സൗജന്യമായി കൈമാറാം. ഡിസി ബുക്സിന്റെ നേതൃത്വത്തിൽ പുതിയ പുസ്തകങ്ങൾ വിലക്കിഴിവിൽ വില്പനയും നടക്കും. പാരന്റിംഗ് എന്ന വിഷയത്തിൽ ചർച്ചകൾ, വിവിധ മേഖലകളിലെ വിദഗ്ധർ നടത്തുന്ന കരിയർ ബോധവത്കരണം, സിപിആർ മെഡിക്കൽ പരിശീലനം, പെയിന്റിംഗ് മത്സരം തുടങ്ങിയവ മേളയോടനുബന്ധിച്ചു നടക്കും.

യുഎഇയിലെ പെന്തെക്കോസ്തു സഭകളുടെ ഐക്യ കൂട്ടായ്മയായ യുപിഎഫ് -ൽ എഴുപതിൽ പരം സഭകൾ നിലവിലുണ്ട്. വിവരങ്ങൾക്ക്: ഫിന്നി രാജു - 05021 87202.

Advertisement