ഗാസിയാബാദിൽ അഗ്നിബാധ; മൂന്നു മരണം ; പാസ്റ്റർ ഫിന്നി സാംസണും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു
അപകടം നടക്കുന്ന സമയം 150 ഓളം പേർ കെട്ടിടത്തിൽ താമസിച്ചിരുന്നതായി പൊലീസ് പറയുന്നു. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല
ഗാസിയാബാദ്: ഉത്തർ പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ഖോട പ്രദേശത്തുള്ള ഒരു ഫ്ലാറ്റ് സമുച്ചയത്തിൽ കഴിഞ്ഞ ദിവസം അർധരാത്രി ഉണ്ടായ തീപിടിത്തത്തിൽ പാസ്റ്റർ ഫിന്നി സാംസൺ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. തീപിടിത്തത്തിൽ മൂന്നു പേർ മരണപ്പെട്ടതായി റിപ്പോർട്ടുണ്ട്. അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാസ്റ്റർ ഫിന്നി സാംസൺ കുടുംബവും ഈ ഫ്ലാറ്റിലായിരുന്നു താമസം. ഇരുചക്ര വാഹനം പൂർണമായി കത്തിനശിച്ചു. പാസ്റ്റർ ഫിന്നി സഭയിലെ കുടുംബങ്ങളുടെ ഭവനങ്ങളിൽ ആയിരിക്കുന്നു. പാസ്റ്റർ ഫിന്നി സാംസൺ ജോർജ് : +91 88021 13481
വാർത്ത: പാസ്റ്റർ പ്രകാശ് മാത്യു
Advertisement







































