കങ്ങഴ ഇടയിരിക്കപ്പുഴ മേലേടം അന്നമ്മ ഏബ്രഹാമിന്റെ സംസ്കാരം ഫെബ്രു. 7 നാളെ ഡാളസ്സിൽ
കോട്ടയം: കങ്ങഴ ഇടയിരിക്കപ്പുഴ മേലേടം എം.എ. എബ്രഹാമിൻ്റെ ഭാര്യ അന്നമ്മ എബ്രഹാം (81) ജനു.29 ന് അമേരിക്കയിൽ നിര്യാതയായി.റാന്നി പകലോമറ്റം - താഴമൺ കിടങ്ങിനേത്ത് കുടുംബാംഗമാണ്. സംസ്കാരം ഫെബ്രു.7 ന് ശനിയാഴ്ച ഐപിസി ഹെബ്രോൻ ഡാളസ് സഭയുടെ നേതൃത്വത്തിൽ നടക്കും. പാസ്റ്റർ ജെയിംസ് വർഗ്ഗീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ കെ.എം. വർഗീസ് സെമിത്തേരിയിലെ ശുശ്രൂഷകൾ നിർവഹിക്കും.
കങ്ങഴയിലേയും മുണ്ടത്താനത്തേയും പെന്തെക്കോസ്തു സഭകളുടെ വളർച്ചയ്ക്കും സുവിശേഷ വ്യാപനത്തിനുമായി ഏറെ പ്രയത്നിച്ച കുടുംബമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഐപിസി മുണ്ടത്താനം സഭയുടെ ഉയർച്ചയ്ക്കും ഏറെ പ്രയത്നിച്ചു.
മക്കൾ: ഗുഡ്ന്യൂസിൻ്റെ അമേരിക്കയിലെ ആദ്യകാല പ്രവർത്തകനും ഗുഡ്ന്യൂസ് ലേഖകനുമായ റെജി എബ്രഹാം, തോമസ് എബ്രഹാം, ജോയ്സ് എബ്രഹാം, മാത്യു എബ്രഹാം , അമേരിക്കയിലെ വിവിധ നാഷണൽ കോൺഫൻസുകളുടെ മുൻ എക്സിക്യൂട്ടീവും മികച്ച സംഘാടകനും സാമൂഹിക സന്നദ്ധസംഘടനയായ മാസ്റ്റേഴ്സ് വോയ്സിൻ്റെ ഡയറക്ടറും ജീവകാരുണ്യ പ്രവർത്തകനുമായ ജോൺസൺ എബ്രഹാം മേലേടം (എല്ലാവരും ഡാളസിൽ).
മരുമക്കൾ: നിസി ഏബ്രഹാം, മിനി ഏബ്രഹാം, ഡാനിയേൽ ഏബ്രഹാം, സുനി ഏബ്രഹാം, ഡയാന ഏബ്രഹാം.
കൊച്ചുമക്കൾ: ജെൻസൻ ഏബ്രഹാം, റെൻസൻ ഏബ്രഹാം, ജോയൽ എബ്രഹാം, പ്രസില്ലാ എബ്രഹാം, ക്രിസ്റ്റീന വർഗീസ്, ജേക്കബ് എബ്രഹാം, സബ്രീന എബ്രഹാം, ഗബ്രീല്ല എബ്രഹാം, അനബെല്ല എബ്രഹാം. കൊച്ചു കൊച്ചുമക്കൾ: Zoey Abraham, Liana Abraham , Judah Abraham , Micah Abraham , Hudson Abraham.
Advertisement





























































































