ബ്രദർ അബ്ദുൾ ഹക്കീം (70) കർത്തൃസന്നിധിയിൽ
കോഴിക്കോട് : ലിറ്ററേച്ചർ മിനിസ്ട്രി അടക്കം വ്യത്യസ്ത പദ്ധതികൾ ഉള്ള മഞ്ചേരി നൂർ ആലം മിനിസ്ട്രി (Noor Alam Ministry) സ്ഥാപകൻ ബ്രദർ അബ്ദുൾ ഹക്കീം (70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
സംസ്കാരം ഓഗസ്റ്റ് 31-ന് (തിങ്കളാഴ്ച) രാവിലെ 10 ന് തൃശൂർ ഈസ്റ്റ് ഫോർട്ടിലുള്ള ക്രിസ്ത്യൻ ബ്രദറൻ ചർച്ച് ഹാളിൽ നടക്കുന്ന ശുശൂഷകൾക്ക് ശേഷം പറവട്ടാനിയിലുള്ള ഈസ്റ്റ് ഫോർട്ട് ബ്രദറൻ ചർച്ച് സെമിത്തേരിയിൽ. സംസ്കാരവും നടക്കും.
ഭാര്യ: സംസാദ്. മക്കൾ: അസ്നത്ത്, ഡോ.അബിഗയിൽ, ഡോ.ബെസലേൽ.
മരുമകൻ: ഡോ.അനീഷ് ജെ. ഡേവിഡ്.
വാർത്ത: പാസ്റ്റർ കെ. ജെ.ജോബ് കൽപ്പറ്റ





