കുമ്പനാട് ആഞ്ഞിലിമൂട്ടിൽ എ.സി.ചാക്കോ (ജോണി - 80) നിര്യാതനായി
കുമ്പനാട്: ഐപിസി ഹെബ്രോൻ സഭാംഗം കീഴുകര ആഞ്ഞിലിമൂട്ടിൽ എ.സി. ചാക്കോ (ജോണി - 80 ) നിര്യാതനായി. സംസ്കാരം ഏപ്രിൽ 27 തിങ്കൾ രാവിലെ 9 ന് ഭവനത്തിലെ ശുശൂഷകൾക്ക് ശേഷം11.30 ന് ഹെബ്രോൻ സഭാ സെമിത്തേരിയിൽ.
ഭാര്യ : കുറിയന്നൂർ ഓരേത്ത് പരേതയായ ശോശാമ്മ ചാക്കോ. മകൻ: ജെയ് ചാക്കോ (ബെംഗളൂരു). മരുമകൾ : ജോസി ജെയ്. കൊച്ചുമക്കൾ: ജെയ്സൺ , ജോയാന.


