ശാരോൻ ഫെലോഷിപ്പ് നെടുമങ്ങാട് സെൻ്റർ കൺവൻഷൻ ജനു.15 മുതൽ
നെടുമങ്ങാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് നെടുമങ്ങാട് സെൻ്റർ കൺവൻഷനും സംയുക്ത സഭായോഗവും ജനുവരി 15 മുതൽ 18 വരെ പൂവച്ചൽ പേഴുംമൂടിന് സമീപം നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗം. പാസ്റ്റർ എം.പി ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ വി.ജെ തോമസ്, സാം റ്റി മുഖത്തില,കെ.ജെ. തോമസ് കുമളി, സജോ തോണിക്കുഴിയിൽ എന്നിവർ പ്രസംഗിക്കും.ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും.
സംയുക്ത സഭായോഗം ഞയാറാഴ്ച പുള്ളിപ്പാറ ചർച്ചിൽ രാവിലെ 9 മുതൽ നടക്കും. വനിതാസമാജം മീറ്റിംഗ്, സിഇഎം സൺഡെസ്ക്കൂൾ മീറ്റിംഗ് എന്നിവയും നടക്കും.

