ഐപിസി സൺഡേസ്കൂൾ പന്തളം സെൻ്ററിന് നവ നേതൃത്വം
സൂപ്രണ്ടായി പാസ്റ്റർ പി.കെ.സാമുവൽകുട്ടിയും ഡെപ്യൂട്ടി സൂപ്രണ്ടായി പാസ്റ്റർ ജോമോൻ തോമസും സെക്രട്ടറിയായി പാസ്റ്റർ ജോർജ് ജോണും
പന്തളം: ഐപിസി സൺഡേസ്കൂൾ പന്തളം സെന്റർ 2026 - 2029 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പന്തളം സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ ജോർജ് (രക്ഷാധികാരി), പി.കെ. സാമുവൽകുട്ടി (സൂപ്രണ്ട്), പാസ്റ്റർ ജോമോൻ തോമസ് (ഡെപ്യൂട്ടി സൂപ്രണ്ട്), പാസ്റ്റർജോർജ് ജോൺ (സെക്രട്ടറി), ജോയി മാത്യു (ജോയിന്റ് സെക്രട്ടറി), സുനിത ജോസ് (ട്രഷറർ), ജിൻസി കോശി, വി.എം.സാംകുട്ടി (താലന്തു കൺവീനർമാർ).
കമ്മിറ്റി അംഗങ്ങളായി പാസ്റ്റർമാരായ മാത്യൂസ് ജോൺ, എം.ഗീവർഗീസ്, മോനച്ചൻ സാമുവൽ, ഇവാ. അജോ അച്ചൻകുഞ്ഞ്, ഷാജി ജോൺ, വിൻസെന്റ് തോമസ്, ജെയ്സൺ.എം, എൽസി ദേവ്, ആൻസി മാത്യൂസ് എന്നിവരെയും തിരഞ്ഞെടുത്തു.
സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ എം. ഗീവർഗീസ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പാസ്റ്റർ തോമസ് ബേബി തിരഞ്ഞെടുക്കപ്പെട്ടവരെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു. സെന്റർ ജോയിന്റ് സെക്രട്ടറി ജോൺസൺ വർഗീസ് ആശംസ സന്ദേശം നൽകി.




