ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അൻപതാമത് ജനറൽ കൺവൻഷന് ജനു.5 ന് തുടക്കം

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അൻപതാമത് ജനറൽ കൺവൻഷന് ജനു.5 ന് തുടക്കം

വാർത്ത: ലിജോ ജോസഫ് തടിയൂർ (മീഡിയ ചെയർമാൻ)

സുവിശേഷ വിളംമ്പര റാലി ജനു.5 ന് രാവിലെ 9.30 ചങ്ങാനാശേരി ബൈപാസിൽ നിന്ന്

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അൻപതാമത് ജനറൽ കൺവൻഷൻ  ജനുവരി 5 മുതൽ 11 വരെ ചിങ്ങവനം ബെഥേസ്ദാ നഗർ കൺവെൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ജനറൽ പ്രസിഡന്റ് പാസ്റ്റർ ആർ എബ്രഹാം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി, പാസ്റ്റർമാരായ ഡി മോഹൻ, രാജേഷ് മാത്യു, ജോൺ ജോസഫ് എന്നിവർ പ്രസംഗിക്കും. ക്രൈസ്റ്റ് ഫോർ ഇന്ത്യ സിംഗേഴ്സ് ക്വയർ ഗാനങ്ങൾ ആലപിക്കും.

ഉണർവ്വ് യോഗങ്ങൾ, മിഷൻ സമ്മേളനങ്ങൾ, സഹോദരി സമ്മേളനങ്ങൾ പുത്രികാ സംഘടനാ സമ്മേളനങ്ങൾ തുടങ്ങി വിവിധ ശുശ്രൂഷകൾ നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടു കൂടി കൺവൻഷൻ സമാപിക്കും.