ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ ഗ്രാജുവേഷൻ നടന്നു

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്  സൺഡേസ്കൂൾ ഗ്രാജുവേഷൻ നടന്നു
ad
ad
ad

വാർത്ത പാസ്റ്റർ ഷിബുജോൺ മുണ്ടക്കയം 

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷന്റെ 4-ാമത് ഗ്രാജുവേഷൻ സർവീസ് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്നു. അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ സനു ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പുനലൂർ ബഥേൽ ബൈബിൾ കോളജ് പ്രിൻസിപ്പാൾ റവ. ഡോ. ജയിംസ് ജോർജ്ജ് വെൺമണി മുഖ്യസന്ദേശം നൽകി.

സഭാ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജോൺസൻ കെ. ശമുവേൽ, വൈസ് പ്രസിഡൻ്റ് പാസ്റ്റർ വി. ജെ. തോമസ്കുട്ടി എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. പാസ്റ്റർ ജോൺസൻ കെ. ശമുവേലിന്റെ നേതൃത്വത്തിൽ, 2026-ൽ 12-ാം ക്ലാസ്സ് പാസ്സായ 70 വിദ്യാർത്ഥികൾക്ക് ബിരുദം നൽകി. ചടങ്ങിൽ 12-ാം ക്ലാസ്സ് പരീക്ഷയിലെ സ്റ്റേറ്റ് റാങ്ക് ജേതാക്കളെയും, കംമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി നേടിയ സൺഡേസ്കൂൾ അസോസിയേഷൻ ട്രഷറാർ ഡോ. റോഷി തോമസ്സിനെയും അനുമോദിച്ചു.

പാസ്റ്റർമാരായ സിജി ജോൺസൺ, രാജീവ് ജി., വർക്കി വർഗീസ്, ഫിലിപ്പ് ഏബ്രഹാം, ജോസ് ജോർജ്ജ്, പി. എ. ചാക്കോച്ചൻ, പരീക്ഷാ കൺട്രോളർ മാത്യു വി. ജേക്കബ്, ജനറൽ സെക്രട്ടറി കെ. തങ്കച്ചൻ, സിസ്റ്റർ സോണിയാ ദിനേശ്, ജാനിയ എൽസ വർക്കി, അബിയാ സണ്ണി, പാസ്റ്റർമാരായ വിൻസൻ്റ് മാത്യു, കുഞ്ഞച്ചൻ വർഗീസ്, സാം റ്റി. മുഖത്തല, ജേക്കബ് ജോർജ്ജ് എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മല്ലപ്പള്ളി BGM സിംഗേഴ്സ് ഗാനശുശ്രൂഷ നിർവ്വഹിച്ചു. പാസ്റ്റർ എം. എ. ജോണിൻ്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടെ സമ്മേളനം സമാപിച്ചു.