നൂതന പ്രവര്‍ത്തനപദ്ധതികളുമായി യുപിഎഫ് ഗ്ലോബല്‍ അലയന്‍സ്

നൂതന പ്രവര്‍ത്തനപദ്ധതികളുമായി യുപിഎഫ് ഗ്ലോബല്‍ അലയന്‍സ്

കോട്ടയം: സഭകളുടെ ആത്മീയ ഉന്നമനവും സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങളെയും ലക്ഷ്യമിട്ട്, വിവിധയിടങ്ങളിലെ പെന്തെക്കോസ്തു ഐക്യകൂട്ടായ്മകളെയും (യുപിഎഫ്), പാസ്റ്റേഴ്സ് ഫെലോഷിപ്പുകളെയും ഒരുകുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് വിവിധ പ്രവര്‍ത്തനപദ്ധതികളുമായി യുപിഎഫുകളുടെ ഐക്യസംഘടനയായ യുപിഎഫ് ഗ്ലോബല്‍ അലൈയന്‍സ്.

ഒക്ടോബര്‍ എട്ടിന് കോട്ടയത്ത് കൂടിയ സമ്മേളനത്തില്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി. ചെയര്‍മാന്‍ പാസ്റ്റര്‍ സാം പി.ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഇവാ.ഏബ്രഹാം ഫീലിപ്പോസ്, ജനറല്‍ കോര്‍ഡിനേറ്റര്‍ ഇവാ. സാജന്‍ സി. ജേക്കബ്, സജി മത്തായി കാതേട്ട്, സെക്രട്ടറിമാരായ പാസ്റ്റര്‍ റ്റി.റ്റി. ജേക്കബ്, ഷിജോ ആന്‍റണി അടിമാലി, ട്രഷറര്‍ ടോം മാത്യു എന്നിവര്‍ പുതിയ പദ്ധതികള്‍ അവതരിപ്പിച്ചു.

അതാതു യുപിഎഫുകളില്‍ സമൂഹത്തിന്‍റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള കേഡറ്റുകളെ നിയമിക്കുക, സഭാവളര്‍ച്ചയ്ക്കും സുവിശേഷ വ്യാപനത്തിനുമായി പുതിയ ടെക്നോളജി ഉപകാരപ്പെടുത്തിയുള്ള ക്രമീകരണങ്ങള്‍ ഒരുക്കുക, സ്വയംതൊഴില്‍ സാധ്യതകള്‍ കണ്ടെത്തി പദ്ധതി രൂപീകരിക്കുക, സാധ്യമായിടത്തെല്ലാം സണ്ടേസ്കൂള്‍, ട്യൂഷന്‍ ക്ലാസുകള്‍ എന്നിവയും തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുക എന്നതാണ് പ്രധാന പ്രോജക്ടുകള്‍. ഇതിനായി എല്ലാ യുപിഎഫുകളുമായും പാസ്റ്റേഴ്സ് ഫെലോഷിപ്പുകളുമായും ആശയവിനിമയത്തിനുള്ള ക്രമീകരണങ്ങള്‍ക്കും തുടക്കമായി.

ജോസ് ജോണ്‍ കായംകുളം, സജി നടുവത്ര, പാസ്റ്റര്‍ ഷിബു ജോണ്‍ അടൂര്‍, പ്രകാശ് മാത്യു, ജോജി ഐപ്പ് മാത്യൂസ്, വി.പി. ജോണ്‍, ജെസ്സി ഷാജന്‍ തുടങ്ങിയവര്‍ വിവിധ പ്രോജക്ടുകള്‍ അവതരിപ്പിച്ചു. ഫോണ്‍: 94473 72726, 70341 15738