ഐപിസി മിഡ് വെസ്റ്റ് റീജിയൺ കൺവൻഷൻ സെപ്റ്റംബർ 4 മുതൽ 6 വരെ സാൻ അന്റോണിയോയിൽ

ad
ad
ad

റിപ്പോർട്ട്: സാം മാത്യു (മീഡിയ കോർഡിനേറ്റർ)

സാൻ അന്റോണിയോ: ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭ മിഡ് വെസ്റ്റ് റീജിയണിന്റെ  വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 മുതൽ 6 വരെ സാൻ അന്റോണിയോ ഇന്റർനാഷണൽ ബൈബിൾ ചർച്ച് മന്ദിരത്തിൽ നടക്കും.

സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകിട്ട് 6.30-ന്  മിഡ് വെസ്റ്റ് റീജിയൺ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസ് ത്രിദിന കൺവൻഷൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പൊതുയോഗത്തോടെയാകും പരിപാടികൾക്ക് തുടക്കമാകുന്നത്. പ്രമുഖ ദൈവദാസന്മാരായ പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ റെനി ചെറിയാൻ എന്നിവർ വിവിധ സമ്മേളനങ്ങളിൽ മുഖ്യ പ്രഭാഷകരായിരിക്കും. സിസ്റ്റർ അക്സാ പീറ്റേഴ്സൺ സഹോദരി സമ്മേളനത്തിൽ സന്ദേശം നൽകും.

സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 9 -ന്  പിവൈപിഎ താലന്ത് പരിശോധനയും, 10 -ന്  സഹോദരി സമ്മേളനവും നടക്കും. ഉച്ചയ്ക്ക് 2-ന് ഉണർവ്വ് യോഗവും, വൈകിട്ട് 6.30-ന് പൊതുയോഗവും ക്രമീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 9 -ന് ആരംഭിക്കുന്ന സംയുക്ത ആരാധനയോടും വിശുദ്ധ കർതൃമേശയോടും കൂടി കൺവൻഷൻ സമാപിക്കും.

കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി മിഡ് വെസ്റ്റ് റീജിയൻ ഭാരവാഹികളായ റവ.ഡോ.ഷിബു തോമസ് (പ്രസിഡന്റ്), പാസ്റ്റർ ജെയിംസ് പൊന്നോലിൽ ഏബ്രഹാം (വൈസ് പ്രസിഡന്റ്), പാസ്റ്റർ ബെന്നി പാപ്പച്ചൻ (സെക്രട്ടറി), വെസ്ളി മാത്യു (ജോയിന്റ് സെക്രട്ടറി), വെസ്ലി ആലുംമൂട്ടിൽ (ട്രഷറർ), ടിജു തോമസ് (ജനറൽ കൗൺസിൽ അംഗം) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

1985-ൽ നിലവിൽ വന്ന ഐപിസി. മിഡ് വെസ്റ്റ് റീജിയണിൽ ഡാളസ്, ഓസ്റ്റിൻ, ഹ്യൂസ്റ്റൺ, ഒക്കലഹോമ, സാൻ അന്റോണിയോ എന്നീ പട്ടണങ്ങളിലെ സഭകളാണ് ഉൾപ്പെടുന്നത്.

റിപ്പോർട്ട്: സാം മാത്യു (മീഡിയ കോർഡിനേറ്റർ)