അയർലൻഡ് ഏബേനസർ കോർക്ക് ദൈവസഭയുടെ വെക്കേഷൻ ബൈബിൾ ക്ലാസ്സ്‌ ജൂലൈ 16 മുതൽ

അയർലൻഡ് ഏബേനസർ കോർക്ക് ദൈവസഭയുടെ വെക്കേഷൻ ബൈബിൾ ക്ലാസ്സ്‌ ജൂലൈ 16 മുതൽ

കോർക്ക്: ദൈവരാജ്യത്തിന്റെ കുഞ്ഞുപോരാളികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ, അയർലൻഡ് ഏബേനസർ കോർക്ക് ദൈവസഭയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള വെക്കേഷൻ ബൈബിൾ ക്ലാസ്സ്‌  ജൂലൈ 16, 17, 18 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ കോർക്കിലെ എബെനെസർ വർഷിപ്പ് സെന്ററിൽ നടക്കും. എല്ലാ ദിവസവും രാവിലെ 9 ന്  ആരംഭിച്ച് വൈകിട്ട് 4 ന് അവസാനിക്കും.

'കിങ്ഡം വാരിയേർസ്' (Kingdom Warriors) എന്ന മുഖ്യവിഷയത്തെ ആസ്പദമാക്കിയാണ് ഇത്തവണത്തെ ക്യാമ്പ് നടക്കുന്നത്. തിന്മയുടെ ശക്തികളെ വിശ്വാസം കൊണ്ട് പരാജയപ്പെടുത്തി, നന്മയുടെ നല്ല പോരാട്ടങ്ങൾ നയിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ഈ വേനൽക്കാല കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. വിനോദങ്ങളിലൂടെയും സർഗ്ഗാത്മകമായ കളികളിലൂടെയും ദൈവവചനത്തിന്റെ ആഴങ്ങളിലേക്ക് കുട്ടികളെ നയിക്കാനും, അവരിൽ നല്ല സൗഹൃദങ്ങളും ക്രിസ്തീയ മൂല്യങ്ങളും വളർത്താനും ഈ നാളുകൾ സഹായിക്കും.