പാസ്റ്റർ കെ.സി. ജോർജ് (മോനിച്ചൻ -63) കർത്തൃസന്നിധിയിൽ
ഇരവിപേരൂർ: ഐപിസി ഗിൽഗാൽ ചുമത്ര - തിരുവല്ല സഭാ ശുശ്രുഷകൻ കൊമ്പൻകുഴിയിൽ പാസ്റ്റർ കെ.സി. ജോർജ് (മോനിച്ചൻ -63) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്.
പരേതൻ റാന്നി - ഏഴോലി കൊമ്പൻകുഴിയിൽ പരേതരായ കെ സി ചാക്കോയുടെയും, മറിയാമ്മ ചാക്കോയുടെയും ഇളയ മകനാണ്.
ഭാര്യ: ലൂയിസ് ജോർജ് തലവടി ചോളകത്ത് കുടുംബാംഗമാണ്. പരേതനായ പാസ്റ്റർ സി ഐ ചെറിയാന്റെ മകളുമാണ്. ഐ പി സി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് തന്റെ മാതാവിന്റെ സഹോദരനാണ്.
മക്കൾ: ഷെറിൻ (ദോഹ), ഷെഫിൻ.
മരുമക്കൾ: ഏബൽ (ദോഹ), ബെൻസൺ (കാനഡ).
Advertisement








































































