ഐപിസി നോർത്തേൺ റീജിയൺ സമ്മേളനം സെപ്. 10 മുതൽ ഡൽഹിയിൽ

ഐപിസി നോർത്തേൺ റീജിയൺ  സമ്മേളനം സെപ്. 10 മുതൽ ഡൽഹിയിൽ
ad
ad
ad

വാർത്ത: പാസ്റ്റർ സജോയ് വർഗീസ് ഡൽഹി

ന്യൂഡൽഹി: ഐപിസി. നോർത്തേൺ റീജിയന്റെ (IPCNR) 57-ാമത് ശുശ്രൂഷക സമ്മേളനവും സംയുക്ത ആരാധനയും സെപ്റ്റംബർ 10 മുതൽ 13 വരെ ന്യൂഡൽഹിയിൽ നടക്കും.

സെപ്റ്റംബർ 10 വ്യാഴാഴ്ച മുതൽ 12 ശനിയാഴ്ച വരെ ദിവസവും രാവിലെ 9.30 മുതൽ ഐടിഒ യിലുള്ള 'ഇവാൻ-ഇ-ഗാലിബ്' (Aiwan-e-Ghalib) ഓഡിറ്റോറിയത്തിൽ വെച്ചാണ് ശുശ്രൂഷക സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ സഭയുടെ പൊതുയോഗവും സോദരി സമാജത്തിന്റെ വാർഷിക സമ്മേളനവും നടക്കും. തുടർന്ന്, സെപ്റ്റംബർ 13 ഞായറാഴ്ച രാവിലെ 9 ന് ജണ്ഡേവാലയിലുള്ള അംബേദ്കർ ഭവനിൽ സംയുക്ത ആരാധനയും നടക്കും.

പ്രശസ്ത സുവിശേഷ പ്രസംഗകരായ പാസ്റ്റർ സാം ചാക്കോ ആൻഡ് ടീം, ഡോ. ജേക്കബ് കുര്യൻ എന്നിവർ സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകും. കൂടാതെ ഐപിസിഎൻ.ആറിന്റെ പ്രമുഖ നേതാക്കളും വിവിധ സെഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും. പ്രസിദ്ധ ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന 'സയോൺ സിംഗേഴ്സ്' ആണ് ഗാനശുശ്രൂഷ നിർവ്വഹിക്കുന്നത്.

ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഐപിസിഎൻആർ സഭകളിലെ ദൈവദാസന്മാരും, ഡൽഹി-എൻസിആർ മേഖലയിലെ ദൈവമക്കളും പങ്കെടുക്കുന്ന ഈ പ്രാർത്ഥനാ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി റീജിയൻ എക്സിക്യൂട്ടീവ് ഭാരവാഹികൾ അറിയിച്ചു.