മാത്യൂസ് റാന്നിയുടെ സഹോദരി അമ്മുക്കുട്ടി ജോർജ് (72) കർത്തൃസന്നിധിയിൽ

മാത്യൂസ് റാന്നിയുടെ സഹോദരി അമ്മുക്കുട്ടി ജോർജ് (72) കർത്തൃസന്നിധിയിൽ
ad
ad
ad

പുനലൂർ: മാത്യൂസ് റാന്നിയുടെ ഇളയ സഹോദരി വിളക്കുടി  പ്രീമിയർ ക്യാഷ്യൂസ് പ്രിയ ഭവനിൽ അമ്മുക്കുട്ടി ജോർജ് (72) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചർച്ച് ഓഫ് ഗോഡ് ഇളമ്പൽ (പുനലൂർ) സഭാംഗമാണ്.​സംസ്കാരം പിന്നീട്.

ചർച്ച് ഓഫ് ഗോഡ് സഭയിലെ വ്യൂമൺ ഫെലോഷിപ്പിലെ പ്രവർത്തനങ്ങളിലും സഭയുടെ വളർച്ചയ്ക്കും  സുവിശേഷവ്യാപനത്തിനുമായി ഏറെ പ്രയത്നിച്ച വ്യക്തിയാണ്. ഈയടുത്ത സമയങ്ങളിലും പരസ്യയോഗങ്ങളിൽ സജീവമായി പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. എവിടെയായിരുന്നാലും മറ്റുള്ളവരോട് സുവിശേഷം പങ്കിടാൻ ഏറെ ഉത്സാഹം കാണിച്ചിരുന്നു. പുനലൂർ കോട്ടവട്ടം കർമ്മേൽ ബൈബിൾ കോളേജിലെ വേദാദ്ധ്യാപികയായിരുന്നു.

​ഭർത്താവ്: ജോർജ് കുട്ടി, മക്കൾ: പ്രിജി, പ്രിയ. മരുമക്കൾ: ഷിബു, ഫേബ.

വിവരങ്ങൾക്ക്: +91 82811 22777