ചൊക്കസാന്ദ്ര ഗ്രേസ് എജി യുവജന സെമിനാർ ആഗസ്റ്റ് 15 ന് 

ചൊക്കസാന്ദ്ര ഗ്രേസ് എജി യുവജന സെമിനാർ ആഗസ്റ്റ് 15 ന് 
ad
ad
ad

ബെംഗളൂരു: ചൊക്കസാന്ദ്ര ഗ്രേസ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ യുവജനവിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) നേതൃത്വത്തിൽ  ആഗസ്റ്റ് 15-ന് ഏകദിന യുവജന സെമിനാർ (DIVINE ENCOUNTER 2026) നടക്കും.

രാവിലെ 9.30 മുതൽ 4 വരെ ചൊക്കസാന്ദ്ര ഗ്രേസ് അസംബ്ലീസ് ഓഫ് ഗോഡ് ഹാളിൽ നടക്കുന്ന സെമിനാറിൽ പാസ്റ്റർ ഷാർലറ്റ് പി. മാത്യു, സിസ്റ്റർ ലിൻഡാ ഷാർലറ്റ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. ബ്രദർ ജോയൽ പടവത്ത് സംഗീതശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

പാസ്റ്റർ തോമസ് സി. എബ്രഹാം (സീനിയർ പാസ്റ്റർ), പാസ്റ്റർ ബിനു ജോൺ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .

രജിസ്ട്രേഷൻ സൗജന്യമായിരിക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ള യുവതി യുവാക്കൾ ബന്ധപ്പെടുക: 9900529337 / 9448231754. പാസ്റ്റർമാരായ തോമസ് സി ഏബ്രഹാം , ബിനു ജോൺ എന്നിവർ നേതൃത്വം നൽകും.