യേശു കൽപിച്ചാൽ ഏതു കാറ്റും അടങ്ങും

യേശു കൽപിച്ചാൽ  ഏതു കാറ്റും അടങ്ങും
ad
ad
ad

യത്തെ ജയിക്കുവാനുള്ള പ്രധാന മാർഗം യേശുവിന്റെ വചനത്തിൽ പൂർണ്ണമായി വിശ്വസിക്കുക എന്നതാണ്. ഇതു നിസാരമായി വിചാരിച്ചാൽ നമുക്കു ജയം ലഭിക്കുകയില്ല. 'ലോകത്തിൽ നിങ്ങൾക്കു കഷ്ടമുണ്ട്. എങ്കിലും ധൈര്യപ്പെടുവിൻ, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു' (യോഹന്നാൻ 16 : 33) എന്നു കർത്താവ് കരുണയോടെ പറഞ്ഞു. ഭയത്തെ അവൻ കാൽക്കീഴിൽ മെതിച്ചുകളഞ്ഞു. കർത്താവിന്റെ മേല്പറഞ്ഞ വചനം നാം സ്വായത്തമാക്കിയാൽ ഭയത്തിനു നമ്മെ ഭരിക്കുവാൻ കഴിയുകയില്ല. അവന്റെ സമാധാനം നമ്മുടെ ഹൃദയത്തിൽ തരും. അവന്റെ ജയം നൽകുന്ന നാമം നാം ഉച്ചരിക്കുക. അപ്പോൾ നമ്മുടെ ഭയം ദൂരീകരിക്കപ്പെടും.

പെന്തെക്കൊസ്തിനുശേഷം ഭീരുക്കളായ ശിഷ്യന്മാർ ശക്തരായിത്തീർന്നു. അതുപോലെ നാമും ശക്തിയാർജ്ജിക്കുക. നിന്ദയോ പരിഹാസമോ മരണമോ ഏൽക്കേണ്ടിവന്നാൽ ഭയരഹിതരായി അവയെ അഭിമുഖീകരിക്കുക. തന്റെ ശിഷ്യന്മാരെ പരിശുദ്ധാത്മശക്തിയാൽ രൂപാന്തരപ്പെടുത്തിയ കർത്താവ് മാറാത്തവനായി ഇന്നും നമ്മുടെ മദ്ധ്യത്തിലുണ്ട്. ഭീരുക്കളായ നമ്മെ യേശു രൂപാന്തരപ്പെടുത്തി അവന്റെ യഥാർത്ഥ ശിഷ്യരാക്കിത്തീർക്കും. അവനിൽ വിശ്വസ്തരായിരിക്കുന്നവർക്ക് അവൻ ജീവകിരീടവും നൽകും.

നാം കർത്താവായ യേശുക്രിസ്തുവിന്റെ വാക്കുകൾക്കാണോ, ഭയത്തിന്റെ ചിന്തകൾക്കാണോ കൂടുതൽ വില കൽപിക്കുന്നത് ? യേശുവിൽ ആശ്രയിക്കുക. യാതൊരു വഴിയുമില്ലെന്നു കരുതുമ്പോൾ അവൻ വഴിയൊരുക്കും. 'സ്നേഹത്തിൽ ഭയമില്ല, ഭയത്തിനു ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു. ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല' (1 യോഹന്നാൻ 5 : 18). ഭയം നമ്മെ പീഡിപ്പിക്കുമ്പോൾ യേശുവിലുള്ള വിശ്വാസം നമ്മെ വ്യത്യാസപ്പെടുത്തും. ദൈവം നമ്മെ അനുഗ്രഹിക്കും. അതെ, ഭയത്തിൽനിന്നു നമുക്ക്‌ പൂർണ്ണ വിടുതൽ നൽകാൻ കഴിവുള്ളവൻ യേശുകർത്താവ് മാത്രം. ദൈവം ഏവരെയും സഹായിക്കട്ടെ.

ചിന്തക്ക്‌ : 'അപ്പോൾ വലിയ ചുഴലിക്കാറ്റ് ഉണ്ടായി. പടകിൽ തിര തള്ളിക്കയറുകകൊണ്ട് അതു മുങ്ങുമാറായി. അവൻ അമരത്തു തലയണ വച്ച് ഉറങ്ങുകയായിരുന്നു. അവർ അവനെ ഉണർത്തി. ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു. കടലിനോടു : അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു. കാറ്റ് അമർന്നു, വലിയ ശാന്തത ഉണ്ടായി പിന്നെ അവൻ അവരോട് : നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്ത് ? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസം ഇല്ലയോ എന്നു പറഞ്ഞു. അവർ വളരെ ഭയപ്പെട്ടു. കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ, ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു (മർക്കൊസ് 4 : 37...41).