AGIFNA 29 - മത് ദേശീയ കോൺഫറൻസ് 2027 ജൂലൈ 29 മുതൽ ഓഗസ്റ്റ് 1 വരെ ഫ്ലോറിഡയിൽ

AGIFNA  29 - മത് ദേശീയ കോൺഫറൻസ് 2027 ജൂലൈ 29 മുതൽ ഓഗസ്റ്റ് 1 വരെ ഫ്ലോറിഡയിൽ
പാസ്റ്റർ യോഹന്നാൻ പണിക്കർ , പാസ്റ്റർ ജോർജ്ജ് എബ്രഹാം,  ബെൻസൺ മാത്യു
ad
ad
ad

ഫ്ലോറിഡ: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെല്ലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (AGIFNA) 29-ാമത് ദേശീയ കോൺഫറൻസ് 2027 ജൂലൈ 29 മുതൽ ഓഗസ്റ്റ് 1 വരെ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിൽ (Fort Lauderdale, Florida) നടക്കും.

പാസ്റ്റർ യോഹന്നാൻ പണിക്കർ (നാഷണൽ കൺവീനർ), പാസ്റ്റർ ജോർജ്ജ് എബ്രഹാം (നാഷണൽ സെക്രട്ടറി),  ബെൻസൺ മാത്യു (നാഷണൽ ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മിറ്റി കോൺഫറൻസിൻ്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കും. 

പാസ്റ്റർ ജിമ്മി തോമസ് (ജോയിന്റ് കൺവീനർ), ജോർജ്ജ് മത്തായി (ജോയിന്റ് സെക്രട്ടറി), സിസ്റ്റർ ഷെർലി വർഗീസ് (നാഷണൽ ലേഡീസ് കോർഡിനേറ്റർ), ടൈറ്റസ് & ലിൻസ ഇബൻസർ (ഇംഗ്ലീഷ് സെഷൻ കോർഡിനേറ്റേഴ്സ്) എന്നിവരാണ് മറ്റു ഭാരവാഹികൾ.

നോർത്ത് അമേരിക്കയിലുടനീളമുള്ള ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കുന്ന നാല് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി നാഷണൽ സെക്രട്ടറി പാസ്റ്റർ ജോർജ്ജ് എബ്രഹാം അറിയിച്ചു.

മുതിർന്നവർക്കും യുവാക്കൾക്കും ഏറെ അനുഗ്രഹമാകുന്ന പ്രസംഗകരായിരിക്കും ഫ്ലോറിഡയിൽ നടക്കുന്ന കോൺഫറൻസിൽ ദൈവവചനം ശുശ്രൂഷിക്കുന്നതെന്നും കോൺഫറൻസിൻ്റെ വിജയത്തിനായി വിവിധ സ്റ്റേറ്റുകളിൽ ആത്മീയ കൂട്ടായ്മകളും പ്രൊമോഷണൽ മീറ്റിങ്ങുകളും പ്രാർത്ഥനാ സംഗമങ്ങളും നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. എത്രയും വേഗം ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു പ്രവർത്തനങ്ങൾ സജീവമാക്കാൻ ആണ് സംഘാടകർ ചിന്തിക്കുന്നത്. വിവരങ്ങൾക്ക്: +1 (203) 395-7075