പുളിക്കീഴ് ആലുംമൂട്ടിൽ ചെറിയാൻ എബ്രഹാം (ലാലു - 72) നിര്യാതനായി

പുളിക്കീഴ് ആലുംമൂട്ടിൽ ചെറിയാൻ എബ്രഹാം (ലാലു - 72) നിര്യാതനായി

തിരുവല്ല: വളഞ്ഞവട്ടം ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാഗം പുളിക്കീഴ് ആലുംമൂട്ടിൽ പരേതനായ എസി എബ്രഹാമിന്റെ മകൻ ചെറിയാൻ എബ്രഹാം (ലാലു - 72) നിര്യാതനായി.

സംസ്കാരം ഏപ്രിൽ 10 ന് വെള്ളിയാഴ്ച ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12 ന് ശാരോൻ സെമിത്തേരിയിൽ.

ഭാര്യ ജോളി ചെറിയാൻ പാണ്ടനാട് ആയിക്കൊള്ളിൽ കുടുംബാംഗം. പെന്തെക്കോസ്ത് ആദ്യകാല ശുശ്രൂഷകൻ പുളിക്കീഴ് കുഞ്ഞിന്റെ കൊച്ചുമകനാണ്. 

മക്കൾ: ലൈജ അനീഷ് കുവൈറ്റ്. ലയ ചെറിയാൻ (അധ്യാപിക) മരുമകൻ: അനീഷ് അടൂർ (കുവൈറ്റ്). സഹോദരങ്ങൾ: ബിജു (മുംബൈ), പരേതനായ ജോസ്, പത്തനംതിട്ട കരിങ്ങാട്ടിൽ ലിസി(USA), കൊട്ടാരക്കര ഈട്ടിവിളയിൽ ലാലി.