സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥി; പിവൈപിഎ കോട്ടയം മേഖലാ പ്രവർത്തന ഉദ്ഘാടനവും മ്യൂസിക് നൈറ്റും ഇന്ന് ഒക്ടോബർ 18ന്
കോട്ടയം: പിവൈപിഎ കോട്ടയം മേഖലയുടെ പ്രവർത്തന ഉദ്ഘാടനവും സംഗീത നിശയും 'പളുങ്ക്' എന്ന പേരിൽ ഒക്ടോബർ 18 ഞായറാഴ്ച വൈകുന്നേരം 5.00 മുതൽ 8.00 വരെ കോട്ടയം IPC ടാബർനാക്കിൾ ചർച്ചിൽ നടക്കും.
കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രവർത്തന ഉദ്ഘാടനം പാസ്റ്റർ കെ. സി. തോമസ് നിർവ്വഹിക്കും. പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർ ഷിബു നെടുവേലിൽ അനുഗ്രഹ പ്രാർത്ഥന നിർവ്വഹിക്കും. മേഖലയുടെ പത്രം 'യുവധാര' (YUVADHARA) ഉദ്ഘാടനം പിവൈപിഎ സംസ്ഥാന പ്രസിഡൻ്റ് ജസ്റ്റിൻ നെടുവേലിൽ നിർവ്വഹിക്കും.
ഐപിസി സ്റ്റേറ്റ് എക്സിക്യൂട്ടീവ്, PYPA എക്സിക്യൂട്ടീവ്, കോട്ടയം മേഖലയിലെ സെന്റർ ശുശ്രൂഷകർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവരെ ചടങ്ങിൽ ആദരിക്കും. ചടങ്ങിൽ ഗ്ലാഡ്സൺ ജേക്കബ്, ബിനു വി. ജോർജ്ജ്, പാസ്റ്റർ കെ. സി. ഉമ്മൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കും.
ടിബിൻ തങ്കച്ചനും സംഘവും നയിക്കുന്ന മ്യൂസിക് നൈറ്റും (Music Night) തുടർന്ന് നടക്കും.
മേഖല ഭാരവാഹികളായ പാസ്റ്റർ സാംസൺ പി. ബേബി (പ്രസിഡന്റ്), സുവിശേഷകൻ ബോബി അബ്രഹാം (വൈസ് പ്രസിഡന്റ്), പ്രെസ്റ്റിൻ ഫിലിപ്പ് (വൈസ് പ്രസിഡന്റ്), സുവിശേഷകൻ ജോൺസൺ മാത്യു (സെക്രട്ടറി), അജയ് ബാബു (ജോയിന്റ് സെക്രട്ടറി), സനീഷ് സന്തോഷ് (ജോയിന്റ് സെക്രട്ടറി), ഫിനി മാത്യു (ട്രഷറർ), എമിൽ മനോജ് (പബ്ലിസിറ്റി കൺവീനർ) എന്നിവർ നേതൃത്വം നൽകും.
Advertisement




































