ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ വനിതാ സമാജം: ഏകദിന സമ്മേളനം ഫെബ്രു 24ന് കടമ്പനാട് നോർത്തിൽ
വാർത്ത: ജാൻസി ജോബ് (മീഡിയാ സെക്രട്ടറി)
തിരുവല്ല: ശാരോൻ വനിതാ സമാജം ജനറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം 2026 ഫെബ്രു 24 ചൊവ്വാഴ്ച അടൂർ - കടമ്പനാട് നോർത്ത് ശാരോൻ ഫെലോഷിപ്പ് ചർച്ച് ഹാളിൽ നടക്കും.
രാവിലെ 9:30 ന് സംഗീത ശുശ്രൂക്ഷയോടെ തുടക്കമാവും.
വിശ്വാസം - കൂട്ടായ്മ - ആത്മപരിശോദന എന്നിവയാണ് തീം. ജനറൽ വൈസ് പ്രസിഡണ്ട് സിസ്റ്റർ സൗമിനി ഫിന്നി അധ്യക്ഷത വഹിക്കും. സിസ്റ്റർ ജെസി ബാബു (തൃശൂർ) പ്രഭാഷണം നടത്തും.
വനിതാ സമാജം ഭാരവാഹികളായ സിസ്റ്റർ സൂസൻ തോമസ് (ജന. പ്രസിഡണ്ട്), സിസ്റ്റർ സുജ നൈനാൻ
(ജന. സെക്രട്ടറി), സിസ്റ്റർ മറിയാമ്മ ജോയി(ജന. ട്രഷറർ) തുടങ്ങിയവർ നേതൃത്വം നൽകുന്നു.വനിതാ സമാജം ശൂരനാട് റീജിയൻ ആഥിഥേയത്വം വഹിക്കും.വിവരങ്ങൾക്ക്: Ph. 807 810 1575

