സി.എ ബൈബിൾ ക്വിസും ടാലന്റ് പ്രസന്റേഷനും ഒക്ടോ. 24-ന്


സി.എ ബൈബിൾ ക്വിസും ടാലന്റ് പ്രസന്റേഷനും ഒക്ടോ. 24-ന്
ad
ad
ad

ഷാർജ: സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ്, യു.എ.ഇ. സെക്ഷന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ.) യുടെ ആഭിമുഖ്യത്തിൽ ബൈബിൾ ക്വിസും ടാലന്റ് പ്രസന്റേഷൻ സമ്മേളനവും ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ഷാർജ വർഷിപ്പ് സെന്റർ, ഹാൾ നമ്പർ 1-ൽ  നടക്കും.

ബൈബിൾ പരിജ്ഞാനം വളർത്തുന്നതിനും കുട്ടികളുടെയും യുവജനങ്ങളുടെയും കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സി.എ. പ്രസിഡന്റ് പാസ്റ്റർ ലെക്സ് ജോൺ, കോർഡിനേറ്റർ ബ്രദർ ലൗജി സമ്മേളനത്തിന് നേതൃത്വം നൽകും.