അവേക്കൻ വർഷിപ്പ് നവം. 9ന് ഡബ്ലിനിൽ
ഐപിസി ട്രിനിറ്റി ഡബ്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ആവേക്കൻ വർഷിപ്പ് 2026” നവംബർ 9 തിങ്കളാഴ്ച വൈകിട്ട് 6.30ന് ഡബ്ലിനിൽ നടക്കും. ബാലിഫെർമോട്ടിലെ 7 ലെ ഫാനു റോഡിലുള്ള (7 Le Fanu Road, D10 NH74) വേദിയിൽ സംഗമം. പാസ്റ്റർ അനീഷ് തോമസ് മുഖ്യസന്ദേശം നൽകും. പാസ്റ്റർ സാമുവൽ വിൽസൺ ആരാധനയ്ക്ക് നേതൃത്വം വഹിക്കും.
ദൈവവചന ധ്യാനം, പ്രാർത്ഥന, ആരാധന, ആത്മീയ കൂട്ടായ്മ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഈ സംഗമം വിശ്വാസജീവിതത്തിന്റെ നവീകരണത്തിനും ആത്മീയ ഉണർവിനും കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.



