പെന്തെക്കോസ്തു മിഷൻ  രാജ്യാന്തര  കൺവൻഷന്  ചെന്നൈയിൽ  തുടക്കം

പെന്തെക്കോസ്തു മിഷൻ  രാജ്യാന്തര  കൺവൻഷന്  ചെന്നൈയിൽ  തുടക്കം

ദൈവരാജ്യം നേടാൻ ത്യാഗനിർഭരരാകുക: പാസ്റ്റർ പി. രുദ്രൻ

ചാക്കോ കെ.തോമസ് , ബെംഗളൂരു

ചെന്നൈ: ദൈവരാജ്യ വ്യവസ്ഥയുടെ അത്യന്തിക അനുഭവം പ്രാപിക്കാൻ ഭൗതീകമായതെല്ലാം സമർപ്പിക്കാൻ തയ്യാറുള്ളവരെയാണ് കർത്താവിന് ആവശ്യമെന്ന് പാസ്റ്റർ രുദ്രൻ ( യു കെ ) പ്രസ്താവിച്ചു .
ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ  ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ രാജ്യാന്തര  കൺവൻഷൻ്റെ പ്രാരംഭദിന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . 
ദൈവത്തെയും ദൈവരാജ്യത്തെയും വലുതായി കാണുന്നവർക്കെ ഇതിനു കഴിയൂ. ഓരോ ദൈവ വിശ്വാസിയും ദൈവരാജ്യത്തെ ശ്രേഷ്ംമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. 
ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം. റ്റി. തോമസിൻ്റെ പ്രാർഥനയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്.

താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ കൺവൻഷൻ സെന്ററിൽ 
ഇന്ന് മുതൽ  രാവിലെ നാലിനു സ്‌തോത്രാരാധന, ഏഴിനു വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്, 9.30 നു പൊതുയോഗം ,ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി പത്തിനും കാത്തിരിപ്പുയോഗവും യുവജനങ്ങൾക്കായി പ്രത്യേക യോഗവും ,വൈകിട്ട് ആറിനു സംഗീത ശുശ്രൂഷ, സുവിശേഷപ്രസംഗം, ദൈവികരോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും.
ഞായറാഴ്ച സംയുക്ത സഭായോഗത്തോടെ സമാപിക്കുന്ന യോഗങ്ങളിൽ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ , ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം. റ്റി. തോമസ്, അസോ. ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി. ജെയം എന്നിവരും സഭയുടെ മറ്റു പ്രധാന ശുശ്രൂഷകരും പ്രസംഗിക്കും. 
 പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്നു. . സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിനു സംയുക്ത സഭായോഗവും വൈകിട്ട് ആറിനു പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
 മാർച്ച് 17നു രാവിലെ സഭയുടെ വാർഷിക ജനറൽബോഡിയും വൈകിട്ടു പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉണ്ടായിരിക്കും. കൺവൻഷൻ ഗ്രൗണ്ടിലേക്കു വിവിധയിടങ്ങളിൽ നിന്നും വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൺവൻഷൻ ദിനങ്ങളിൽ 24 മണിക്കൂറും തുടർച്ചയായി ഉപവാസ പ്രാർഥന കൺവൻഷൻ ഗ്രൗണ്ടിൽ നടക്കുന്നുണ്ട്. 
കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ കുട്ടികൾക്കുവേണ്ടി ചിൽഡ്രൻസ് ഷെഡ്ഡിൽ വിവിധ ആത്മീയപരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്.  
കേരളമുൾപ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസികളും ശുശ്രൂഷകരും കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.

Advertisement