'ഉണരുന്ന ഭാരതം' സംഗീത സായാഹ്നം ആഗസ്റ്റ് 15ന് തൃശ്ശൂരിൽ

'ഉണരുന്ന ഭാരതം' സംഗീത സായാഹ്നം ആഗസ്റ്റ് 15ന് തൃശ്ശൂരിൽ

തൃശ്ശൂർ: ജില്ലയിലെ വിവിധ സഭകളുടെ ആഭിമുഖ്യത്തിൽ പ്രയർ & റിവൈവൽ ഒരുക്കുന്ന 'ഉണരുന്ന ഭാരതം' സംഗീത സായാഹ്നം ആഗസ്റ്റ് 15 വെള്ളി, വൈകീട്ട് 6 മുതൽ തൃശൂർ വോയ്‌സ് ഓഫ് ഗോസ്‌പൽ ചർച്ച് മിഷൻ ക്വാർട്ടേഴ്‌സിൽ നടക്കും.

ഇവാ. പി.വി. ജെയിംസ് (വാളകം) പ്രസംഗിക്കും. സംഗീതശുശ്രൂഷ അഷ്‌ടമരാഗം മ്യൂസിക് ടീം നിർവഹിക്കും.സ്വാതന്ത്ര്യദിന സന്ദേശം പാസ്റ്റർ റോയ് ചെറിയാൻ (തൃശൂർ) നൽകും.

മഹാകവി കെ.വി. സൈമൺ, സുവി. എം.ഇ. ചെറിയാൻ, ബ്രദർ സി.വി. താരപ്പൻ, സുവി. ജോർജ്ജ് പീറ്റർ എന്നീ ക്രൈസ്‌തവ ഭക്തന്മാർ തീവ്രമായ ജീവിത അനുഭവങ്ങളിൽ നിന്നും രചിച്ച  അനശ്വരഗാനങ്ങളുടെ ആലാപനവും നടക്കും.

സി.ജെ. വർഗ്ഗീസ് , പാസ്റ്റർ ദാനിയേൽ അയിരൂർ,പാസ്റ്റർ സി.വി. ലാസർ, ഇവാ. ബാബു വൈന്തല, പാസ്റ്റർ ബിജു ജോസഫ്, ഗോഡ്സൺ കളത്തിൽ, ടോണി ഡി. ചെവ്വൂക്കാരൻ, പി.പി. ജെയ്ക്കബ്ബ്, പാസ്റ്റർ ബെൻ റോജർ ടി.എസ്. എന്നിവർ നേതൃത്വം നൽകും.

 

Advertisement