കൊലൊസ്സ്യ ലേഖനം മന:പാഠമായി ചൊല്ലി മാസ്റ്റർ എലിജ അനി ഏബ്രഹാം വീണ്ടും ശ്രദ്ധേയനായി
ബഹ്റൈൻ: 119-ാം സങ്കീർത്തനം മുഴുവൻ മന:പാഠമായി ചൊല്ലി ശ്രദ്ധേയനായ എലിജ അനി ഏബ്രഹാം വീണ്ടും കൊലൊസ്സ്യ ലേഖനം ചൊല്ലി വിസ്മയം തീർത്തു. ഫെബ്രു.14 ശനിയാഴ്ച നടന്ന ബഹ്റൈൻ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷനിൽ കൃത്യമായി കൊലൊസ്സ്യ ലേഖനം മന:പാഠമായി ചൊല്ലിയ എലിജ അനി ഏബ്രഹാമിനെ BMCC അഭിനന്ദിച്ചു. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ എലിജ ഐപിസി ഇമ്മാനുവേൽ സഭാ അംഗങ്ങളായ അനി ഏബ്രഹാം - രേണുക അനി ദമ്പതികളുടെ മകനാണ്.
Advertisement

































































































