സീയോൻ കുന്നിലെ കൊടുങ്കാറ്റ്
സീയോൻ കുന്നിലെ കൊടുങ്കാറ്റ്
പാസ്റ്റർ എ.റ്റി. ജോസഫ്
"ദൈവം എന്തുകൊണ്ട് ഇത് അനുവദിച്ചു?' എന്ന ചോദ്യവുമായി, അഗാധമായി ദുഃഖിച്ച് താടിക്ക് കൈ കൊടുത്ത് കുക്കുസായിപ്പ് തളർന്നിരുന്നപ്പോൾ പരിശുദ്ധാത്മാവ് ഉള്ളിൽ വ്യക്തമായി പറഞ്ഞു: 'എല്ലാം നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു'."
നൂറു വർഷങ്ങൾക്ക് മുമ്പ് സീയോൻകുന്നിൽ ഒരു കൊടുങ്കാറ്റ് അടിച്ചു. ബൈബിൾ സ്കൂൾ കെട്ടിടത്തിൻ്റെ മുൻഭാഗം തകർന്നുവീണു. സ്‌കൂളിന്റെ മുമ്പിൽ കുക്കുസായിപ്പ് നിൽക്കുമ്പോഴാണ് ഇതു സംഭവിച്ചത്.
ആന്തരിക പ്രേരണയാൽ അദ്ദേഹം പെട്ടെന്ന് മറ്റൊരു ഭാഗത്തേക്ക് മാറുകയും കെട്ടിടം വലിയ ശബ്ദത്തോടെ തകർന്നുവീഴുകയും ചെയ് ത് ഒന്നിച്ചായിരുന്നു. വളരെ കഷ്ടപ്പെട്ട് പണം കണ്ടെത്തി പണിത കെട്ടി ടം തകർന്നു വീണപ്പോൾ വാസ്‌തവത്തിൽ പാസ്റ്റർ കുക്കിന്റെ ഹൃദയം തകരുകയായിരുന്നു. 'ദൈവം എന്തുകൊണ്ട് ഇത് അനുവദിച്ചു?' എന്ന ചോദ്യവുമായി, അഗാധമായി ദുഃഖിച്ച് താടിക്ക് കൈ കൊടുത്ത് തളർ ന്നിരുന്നപ്പോൾ പരിശുദ്ധാത്മാവ് ഉള്ളിൽ വ്യക്തമായി പറഞ്ഞു: 'എല്ലാം നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു'.
ഇത് പണിതുകൊണ്ടിരുന്നത് തദ്ദേശീയരായ അക്രൈസ്‌തവ മേസ്‌തിരിമാരായിരുന്നു. അവർ പിന്നീട് ബാക്കി പണിക്ക് വന്നുചേർന്നില്ല. കാരണം, 'സീയോൻ കുന്നിൽ ഉണ്ടായിരുന്ന ആരാധനാമൂർത്തികളുടെ കോപമാണ് ഇങ്ങനെ സംഭവിക്കാൻ ഇടയായത്' എന്ന് പരക്കെ പ്രചരണം ഉണ്ടായി. അടുത്തുള്ള പണിക്കാർ വരാതിരുന്നപ്പോൾ ദൂരെ നിന്നും ചില ക്രിസ്‌തീയ മേസ്തിരിമാരെ ഒരാൾ കുന്നിലെത്തിച്ചു. അവർ ഏതാനും ദിവസങ്ങൾ ക്കുള്ളിൽ ജാഗ്രതയോടെ പണിപൂർത്തീകരിച്ചു. സ്‌കൂൾ തുറക്കുകയും ചെയ്തു. മേസ്തിരിമാരിൽ ഒരാളുടെ പേര് ദാനിയൽ എന്നായിരുന്നു. പ്രായം കുറഞ്ഞ അയാൾ ദൈവവചനം പഠിക്കാൻ താല്‌പര്യം കാണിച്ചു. അക്കാലത്ത് ഈ സ്ഥലത്തുണ്ടായ ഉണർവിൽ ദാനിയേൽ മാനസാന്തരപ്പെ ട്ട് പുതിയ സൃഷ്ടിയായി മാറി. തുടർന്ന് സ്‌നാനമേറ്റ് പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും യഥാർഥ വിശ്വാസിയായി ഭവനത്തിലേക്ക് മടങ്ങിപ്പോകയും ചെയ്തു. അയാൾ ദേശത്ത് ദൈവം ചെയ്‌ത കാര്യങ്ങൾ സാക്ഷിച്ചു. അ നേകം മേസ്തിരിമാർ ദൈവവിളി ഉള്ളവരായി സീയോൻ കുന്നിൽ എത്തി.
അപ്പോഴാണ് 'കൊടുങ്കാറ്റ് അടിച്ചതും സ്‌കൂൾ തകർന്നതും' നന്മയ് ക്കായിരുന്നു എന്ന സത്യം കുക്ക് സായിപ്പ് ഗ്രഹിച്ചത്.
Advt.






















