കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം: ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു

കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം: ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു

വാർത്ത: നിബു വെള്ളവന്താനം

ന്യൂയോർക്ക്: കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം ന്യൂയോർക്ക് ചാപ്റ്റർ സംഘടിപ്പിച്ച ലേഖന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

'ബഹുസ്വര സമൂഹത്തിൽ സുവിശേഷം പങ്കിടൽ' എന്നതായിരുന്നു മത്സര വിഷയം. ഇംഗ്ലീഷ്, മലയാളം എന്നീ രണ്ട് വിഭാഗങ്ങളിലും മികച്ച രചനകൾക്ക് പുരസ്കാരങ്ങൾ നൽകും.

 ഇംഗ്ലീഷ് വിഭാഗം വിജയികൾ:

ഒന്നാം സ്ഥാനം: ജെറിൻ ജോ ജെയിംസ്, ന്യൂയോർക്ക്

രണ്ടാം സ്ഥാനം: ജെന്നി എബ്രഹാം, ന്യൂയോർക്ക്

മൂന്നാം സ്ഥാനം: ജെമി ജോൺ, ഭോപ്പാൽ

മലയാളം വിഭാഗം വിജയികൾ:

ഒന്നാം സ്ഥാനം: മിനി തര്യൻ, ന്യൂയോർക്ക്

രണ്ടാം സ്ഥാനം: പാസ്റ്റർ ജോമോൻ ജേക്കബ്, ബാംഗ്ലൂർ

സമൂഹത്തിലെ സാഹിത്യപ്രതിഭകൾക്കുള്ള ദൃശ്യവേദിയായി മാറിയ മത്സരത്തിൽ അമേരിക്കയിലും ഇന്ത്യയിലും നിന്നുമുള്ള നിരവധി മത്സരാർത്ഥികൾ പങ്കെടുത്തെന്നും എഴുത്തിനെയും സാഹിത്യപ്രതിഭകളെയും തുടർന്നും പ്രോത്സാഹിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഭാരവാഹികൾ അറിയിച്ചു.

കെ.പി.ഡബ്ല്യു.എഫ് ന്യൂയോർക്ക് ചാപ്റ്റർ ഭാരവാഹികളായി പാസ്റ്റർ ഡോ. ജോമോൻ ജോർജ് (പ്രസിഡന്റ്), പാസ്റ്റർ എബി തോമസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ സാം മേമന (സെക്രട്ടറി), ഡോ. റോജൻ സാം (ജോയിന്റ് സെക്രട്ടറി), ബ്രദർ ജോസ് ബേബി (ട്രഷറർ), സിസ്റ്റർ സൂസൻ ജെയിംസ് (വനിതാ കോ ഓർഡിനേറ്റർ), സിസ്റ്റർ സ്റ്റേസി മത്തായി (യുവജന കോ ഓർഡിനേറ്റർ) എന്നിവർ പ്രവർത്തിച്ചു വരുന്നു

Advertisement