ഇനി മുതൽ കേരളം, പേരു മാറ്റത്തിനു അംഗീകാരം നൽകി കേന്ദ്ര മന്ത്രി സഭ


ഇനി മുതൽ കേരളം, പേരു മാറ്റത്തിനു അംഗീകാരം നൽകി കേന്ദ്ര മന്ത്രി സഭ
ad
ad
ad

വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം

ഡൽഹി: കേരളയുടെ പേര് ഭരണഘടനയിൽ കേരളം എന്നാക്കി മാറ്റാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിയമസഭയുടെ ഐകകണ്ഠ്യേനയുള്ള പ്രമേയത്തെ തുടർന്നാണ് ഈ തീരുമാനം. ഭരണഘടനയിൽ കേരളയ്ക്ക് പകരം കേരളം എന്ന് നിർദ്ദേശിക്കുന്ന ബില്ലാണ് മന്ത്രിസഭ യോഗം അംഗീകരിച്ചത്. കേരള എന്ന് ഇംഗ്ലീഷിലും കേരൾ എന്ന് ഹിന്ദിയിലും ഉപയോഗിക്കുന്നത് ഒഴിവാക്കി സംസ്ഥാനത്തിന്‍റെ പേര് കേരളം എന്നാക്കണമെന്ന് നേരത്തെ നിയമസഭ ഒറ്റക്കെട്ടായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

ad
ad
ad

2011 ൽ ഒറീസയുടെ പേര് മാറ്റി ഒഡീഷ എന്നാക്കിയിരുന്നു. സമാനമാകും കേരളത്തിന്‍റെ കാര്യത്തിലുള്ള പേര് മാറ്റവും. കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതോടെ ബില്ല് രാഷ്ട്രപതി കേരള നിയമസഭയ്ക്ക് അയക്കും. നിയമസഭയുടെ അഭിപ്രായം കിട്ടിയ ശേഷം പാർലമെന്‍റ് ബില്ല് പരിഗണനയ്ക്കെടുക്കും.