മിസ്പ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികാഘോഷവും ടൈലറിംഗ് ട്രെയിനിംഗ് സകൂൾ ഗ്രാജുവേഷനും 

മിസ്പ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികാഘോഷവും ടൈലറിംഗ് ട്രെയിനിംഗ് സകൂൾ ഗ്രാജുവേഷനും 
ഡയറക്ടർ റെന്നി തോമസ് ഹെഡ് മിസ്സിസ് ശാരദ ദേവിയെ ആദരിക്കുന്നു

പാലക്കാട്: നല്ലൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി ഡോ. റോയി ചെറിയാൻ സ്ഥാപിച്ച മിസ്പ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും ടൈലറിംഗ് ട്രെയിനിംഗ് സ്കൂളിന്റെയും വാർഷിക സമ്മേളനം ഫെബ്രുവരി 19-ന് സ്കൂൾ ഗ്രൗണ്ടിൽ നടന്നു.

പാസ്റ്റർ ഷിനു മാനുവലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പാസ്റ്റർ ബ്ലെസൺ എബ്രഹാം സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷെല്ലി ലോറൻസ് അധ്യക്ഷത വഹിച്ചു. ചിറ്റൂർ ബോയ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശാരദാ ദേവി മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.

വടകരപതി വൈസ് പ്രസിഡൻ്റും ട്രസ്റ്റി അംഗങ്ങളും ടൈലറിംഗ് ട്രയിനിംഗ് സ്കൂളിൽ നിന്നും ഗ്രാജുവേറ്റ്സിനോടൊപ്പം

മിസ്പ ടൈലറിംഗ് സ്കൂളിലെ ഗ്രാജുവേഷൻ ചടങ്ങും ഇതോടൊപ്പം നടന്നു. സിസ്റ്റർ സൂസൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പഠനം വിജയകരമായി പൂർത്തിയാക്കിയ 11 വിദ്യാർത്ഥിനികൾക്ക് വടകരപതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിദിയ പ്രിൻസി തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. രാജ്യ നിർമ്മാണത്തിനായി ഡോ. റോയി ചെറിയാൻ തുടക്കം കുറിച്ച ഈ സംരംഭങ്ങൾ പ്രദേശവാസികൾക്ക് വലിയ അനുഗ്രഹമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു.

മിസ്പ സ്കൂൾ ഡയറക്ടർ റെന്നി തോമസ് ചടങ്ങിൽ നന്ദി അറിയിച്ചു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ വേദിയിൽ അരങ്ങേറി.