ഡോ. മാത്യു ഫിന്നിയുടെ സംസ്കാരം ഫെബ്രു. 28 ശനിയാഴ്ച്ച
കോട്ടയം: വേൾഡ് വിഷൻ ഇന്ത്യയുടെ മുൻ നാഷണൽ ഡയറക്ടറും പ്രശസ്ത സാമൂഹിക പ്രവർത്തകനും ബൈബിൾ ടീച്ചറുമായ ഡോ. മാത്യു ഫിന്നി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രു.28 ശനിയാഴ്ച്ച രാവിലെ 8 മുതൽ വടവാതൂർ ശാലേം ബൈബിൾ കോളേജിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഐപിസി വടവാതൂർ സഭാ സെമിത്തേരിയിൽ.
ഫെബ്രു.27 ന് വെള്ളിയാഴ്ച്ച വൈകിട്ട് 5 മുതൽ ഭവനത്തിൽ പൊതുദർശനം ഉണ്ടായിരിക്കും.
പ്രശസ്ത വേദപഠനശാലയായ കോട്ടയം വടവാതൂർ ശാലേംബൈബിൾ കോളേജിൻ്റെ ഡയറക്ടറായിരുന്നു.
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ സീനിയർ ശുശ്രൂഷകനും പ്രമുഖനുമായിരുന്ന പാസ്റ്റർ പി.എം. ഫിലിപ്പിൻ്റെ (വടവാതൂർ) മകനാണ്.
ഭാര്യ: മോളി ഫിന്നി. മക്കൾ: ഡോ. ഫിലിപ് ഫിന്നി (ബിലീവേഴ്‌സ് ആശുപത്രി), ഡോ. പ്രീതി സാറ സാമുവൽ (യുഎസ്), ഡോ. ജഫ്സക് ഫിന്നി.
മരുമക്കൾ: ഡോ. ലിജിയ ഫിലിപ് (ബിലീവേഴ്‌സ് ആശുപ തി), സ്റ്റീഫൻ സാമു വൽ (യുഎസ്), മോണിക്ക ജഫ്.
Advertisement




































































































