പഴഞ്ഞിയിൽ യൂത്ത് ക്യാമ്പിനു സമാപനം

പഴഞ്ഞിയിൽ യൂത്ത് ക്യാമ്പിനു സമാപനം

പഴഞ്ഞി : അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് യൂത്ത് വിങ്ങ് സംഘടിപ്പിച്ച ദ്വിദിന യൂത്ത് ക്യാമ്പ് സമാപിച്ചു. 

ഗിൽഗാൽ ഹാളിൽ നടന്ന ക്യാമ്പ് ഡെന്നി പുലിക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ്ങ് പ്രസിഡൻ്റ് കെ.ജി ജസ്റ്റിൻ അധ്യക്ഷത വഹിച്ചു.സ്കൂൾ ഓഫ് ഹോളി സ്പിരിറ്റ് എന്നതായിരുന്നു ചിന്താവിഷയം.

പാസ്റ്റർ സാബു സാമുവേൽ, പാസ്റ്റർ സുജിത്ത് കുമാർ, അഭിഷേക്,എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ബൈബിൾ പഠനം, ആരാധന, ക്യാമ്പ് ഫെയർ തുടങ്ങി വിവിധ പരിപാടികൾ നടന്നു. വി.പി ബെൻസൻ, വിജിൻ വിൽസൻ, ഗ്ലിൻസി സ്കറിയ, ജെനി ജോസ്, ഗ്ലീബി സ്കറിയ, പ്രെയ്സ് സാംകുട്ടി, എം.ബി ജിഷ,  ജിസ്ന ഗേവൻ, ഹന്ന ബിജു തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement

Advertisement