കേരള പെന്തെക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം സെമിനാർ ഫെബ്രു.2 ന്
![കേരള പെന്തെക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം സെമിനാർ ഫെബ്രു.2 ന്](https://onlinegoodnews.com/uploads/images/202501/image_750x_679adb2dedcd5.jpg)
ന്യൂയോർക്ക്: കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം ന്യൂയോർക്ക് ചാപ്റ്ററിന്റെ സെമിനാർ 'സോർ -2025' എന്ന പേരിൽ ഫെബ്രുവരി 2 ഞായറാഴ്ച്ച വൈകിട്ട് 7 മുതൽ 8 വരെ ടെലിഫോൺ കോൺഫറൻസ് വഴി നടക്കും.
പാസ്റ്റർ ജോൺസൺ എബ്രഹാം (ബഥേൽ വർഷിപ്പ് സെന്റർ, യോങ്കേഴ്സ് ) മുഖ്യ പ്രഭാഷണം നടത്തും. റവ. ഡോ. ജോമോൻ ജോർജ് (പ്രസിഡന്റ്), പാസ്റ്റർ എബി തോമസ് (വൈസ് പ്രസിഡന്റ്), സാം മേമന (സെക്രട്ടറി), റവ. ഡോ. റോജൻ സാം (ജോയിന്റ് സെക്രട്ടറി), ജോസ് ബേബി (ട്രഷറർ), സിസ്റ്റർ സൂസൻ ജെയിംസ് ( വുമൺസ് കോ-ഓർഡിനേറ്റർ), സിസ്റ്റർ സ്റ്റേയ്സി മത്തായി (യൂത്ത് കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകും .
സെമിനാർ ഫോൺ ലൈൻ നമ്പർ: 516 597 9323' വിവരങ്ങൾക്ക് : റവ.ഡോ. ജോമോൻ ജോർജ് - 347 306 4363
വാർത്ത: നിബു വെള്ളവന്താനം