അണക്കര കൺവൻഷൻ ഏപ്രിൽ 21 മുതൽ

കുമളി : അണക്കര പെന്തെക്കോസ്തൽ പ്രയർ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഹൈറേഞ്ചിലെ പെന്തെക്കോസ്തു സഭകളുടെ ആത്മീയ സംഗമമായ അഞ്ചാമത് അണക്കര കൺവൻഷൻ ഏപ്രിൽ 21 തിങ്കൾ മുതൽ 23 ബുധൻ വരെ അണക്കര ഗവൺമെൻറ് സ്കൂളിന് സമീപം നടക്കും. ദിവസവും വൈകുന്നേരം 5 30 മുതൽ 9 വരെ നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർ എബി അയിരൂർ, ഡോ. ഷിബു കെ. മാത്യു, പാസ്റ്റർ അനീഷ് തോമസ് എന്നിവർ പ്രസംഗിക്കും. ആധുനിക വാദ്യോപകരണങ്ങളുടെ പശ്ചാത്തലത്തിൽ റാന്നി രെഹോബോത്ത് ഗോസ്പൽ സിംഗേഴ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി പാസ്റ്റർ തോമസ് എബ്രഹാം ജനറൽ കൺവീനറായുള്ള 59 അംഗ കമ്മറ്റി പ്രവർത്തിച്ചുവരുന്നു. പാസ്റ്റർ തോമസ് ഏബ്രഹാം (ജനറൽ കൺവീനർ), പാസ്റ്റർ ടി.ജെ തോമസ്, ജോയ്സ് സി.വർഗീസ് (ജനറൽ കോ-ഓർഡിനേറ്റർമാർ), പാസ്റ്റർ ഐസക് പീറ്റർ (ചേറ്റുകുഴി), പാസ്റ്റർ ജോസഫ് ജോൺ (കൊച്ചറ), പാസ്റ്റർ ഐജു വി കുര്യാക്കോസ് (കമ്പംമെട്ട്), പാസ്റ്റർ തോമസ്കുട്ടി കെ (അണക്കര), അലക്സാണ്ടർ എ ഡി (6 മൈൽ), ജോ തോമസ് (കുമളി)(ഏരിയാ കോ-ഓർഡിനേറ്റർമാർ), ഷിജോ ജോസഫ് പടിഞ്ഞാറേകാലായിൽ, പാസ്റ്റർ ജിനു തങ്കച്ചൻ , ജിനു ടി. രാജൻ, ജോബിൻ പി ദേവ്, ഷിജോ ജോസഫ് , സജിമോൻ സി ആർ (പബ്ലിസിറ്റി കമ്മിറ്റി) പാസ്റ്റർ സി കെ ജോൺസൺ, പാസ്റ്റർ ബാബു മാർക്കോസ്, പാസ്റ്റർ കെ. എൻ ഗോപി, പാസ്റ്റർ വർഗീസ് കുര്യൻ, പാസ്റ്റർ കെ. കെ സാംകുട്ടി, പാസ്റ്റർ വർഗീസ് എബ്രഹാം, പാസ്റ്റർ ജെയിംസ് കെ. സി , എം ഐ ജേക്കബ്, തോമസ് ജോൺ (പ്രയർ കമ്മിറ്റി) പാസ്റ്റർ സാബു എബ്രഹാം, മനോജ് കുളങ്ങര, സജി ജോർജ്, തോമസ് ചെറിയാൻ , പാസ്റ്റർ സന്തോഷ് ഇടക്കര (ഫിനാൻസ് കമ്മിറ്റി), ബബീഷ് ബാബു, പാസ്റ്റർ ബിജു ജോൺ, പാസ്റ്റർ ബെന്നി ജോൺ, പാസ്റ്റർ രഞ്ജിത്ത് ജോൺ, പാസ്റ്റർ റൂബസ് എ, പാസ്റ്റർ രാജേഷ് മാണി, ബിബിൻ കൂട്ടുമ്മേക്കാട്, ജോഷൻ, ജോയൽ പുളിയിലേത്ത്, ബിനോയ് കെ ജോസഫ്, ബോവസ് ടി ബാബു, ഡെറിക്ക് ഇ ഫിലിപ്പ്(വിജിലൻസ് കമ്മിറ്റി) ബെന്നി ടി എ, പാസ്റ്റർ ക്ലീറ്റസ്, പാസ്റ്റർ ബൈജു ടി കെ , സുവിശേഷകൻ ബിനു എസ്, ബെഞ്ചമിൻ, ബിനീഷ് ഇ എസ്, ഗ്ലാക്സൺ, അബിൻ , ജസ്റ്റിൻ (വാളണ്ടിയർ കമ്മിറ്റി) പാസ്റ്റർ ബാബു എബ്രഹാം, ജോസ് പി ചാക്കോ (ഭക്ഷണ കമ്മിറ്റി) പാസ്റ്റർ ഷെറിൻ എസ് എബ്രഹാം, പാസ്റ്റർ ബാബു ടി മാമ്മൻ, ജോസ് എ , ജോസഫ് എം.എം, ബാബു കെ.പി, തോമസ് (ലൈറ്റും ശബ്ദവും ക്രമീകരണവും) പാസ്റ്റർ ജിനു തങ്കച്ചൻ, അഖിൽ ജോൺ (ബുക്ക് സ്റ്റാൾ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
ഹൈറേഞ്ചിലെ പെന്തക്കോസ്തു സഭകളുടെ ഐക്യമായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലൂടെ ദൈവസഭകളുടെ ആത്മീയ ഉന്നമനവും യുവജനങ്ങളെ ആത്മീയ പ്രവർത്തനങ്ങളിൽ ഉത്സുകരാക്കുകയും ആണ് ലക്ഷ്യമിടുന്നതെന്ന് പാസ്റ്റർ തോമസ് എബ്രഹാം (പ്രസിഡണ്ട്), പാസ്റ്റർ സന്തോഷ് ഇടക്കര (സെക്രട്ടറി), ബ്രദർ മനോജ് കുളങ്ങര (ട്രഷറർ) എന്നിവർ അറിയിച്ചു.