ലീലാമ്മ ടീച്ചർ നിര്യാതയായി
ഡാളസ്: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ WMC പ്രസിഡൻ്റായും, ദീർഘവർഷങ്ങൾ കോർഡിനേറ്ററായും സേവനമനുഷ്‌ടിച്ച കൊല്ലം ടൗൺ AG സഭാംഗമായ (ഡാളസ് സയോൺ AG) . ലീലാമ്മ ഡാനിയൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മലയാളം ഡിസ്ട്രിക്ട് പ്രാർത്ഥന പങ്കാളികളുടെ ഡയറക്ടറായിരുന്ന പരേതനായ വൈ. ഡാനിയൽ സാറിൻ്റെ സഹധർമ്മിണിയാണ്.
കൊട്ടാരക്കര ആവണീശ്വരം സ്വദേശിയായ ടീച്ചർ ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ചനന്തരം കുറേ വർഷങ്ങളായി ഏക മകൻ പാസ്റ്റർ ബിജു ഡാനിയലിനോപ്പം ഡാളസ്സിൽ പാർത്തു വരികയായിരുന്നു.
സംസ്ക്കാരശുശ്രൂഷ മാർച്ച് 7,8 തീയതികളിൽ ഡാളസ്സിൽ നടക്കും.

