ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ  രജത ജൂബിലി കൺവൻഷൻ ജൂലൈ 3 മുതൽ

ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ   രജത ജൂബിലി കൺവൻഷൻ ജൂലൈ 3 മുതൽ

വാർത്ത: നിബു വെള്ളവന്താനം

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ രജത ജൂബിലി കൺവൻഷനും സംഗീത ശുശ്രൂഷയും ജൂലൈ3 മുതൽ 6 വരെ ഒർലാന്റോ ഇന്ത്യ പെന്തക്കോസ് ദൈവസഭയിൽ (IPC Orlando Church, 11531 Winter Garden Vineland Road, Orlando, FL 32836) നടക്കും.

റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ. സി ജോൺ ഉദ്ഘാടനം നിർവഹിക്കുന്ന കൺവൻഷനിൽ അനുഗ്രഹീത പ്രഭാഷകരായ റവ. ഡേവിഡ് സ്റ്റുവേർഡ്, ഡോ. തോംസൺ കെ മാത്യു തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും.

5 ന് ശനിയാഴ്ച രാവിലെ 10 ന് നടക്കുന്ന സിൽവർ ജൂബിലി സമ്മേളനം ഐപിസി ജനറൽ പ്രസിഡന്റ് റവ. ഡോ. വത്സൻ എബ്രഹാം ഉത്ഘാടനം നിർവ്വഹിക്കും. ഇവാഞ്ചലിസ്റ്റ് കെ.ബി ഇമ്മാനുവലും റീജിയൻ ക്വയറും ശ്രുതി മധുരമായ ആത്മീയ ഗാനശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. 

6ന് ഞയറാഴ്ച സംയുക്ത സഭാ ആരാധനയോടും തിരുവത്താഴ ശുശ്രുഷയോടും കൂടി ജൂബിലി കൺവൻഷന് സമാപനമാകും. ലീഡർഷിപ്പ് സെമിനാർ, സിമ്പോസിയം, പ്രെയ്സ് ആന്റ് വർഷിപ്പ്, യുവജന - സഹോദരി സമ്മേളനം, മിഷൻ ബോർഡ് സമ്മേളനം തുടങ്ങിയവ കൺവെൻഷനോട് അനുബന്ധിച്ച് ഉണ്ടായിരിക്കും.

റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ കെ.സി ജോൺ, വൈസ് പ്രസിഡന്റ് പാസ്റ്റർ എ.സി ഉമ്മൻ, ജനറൽ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം, ജോയിന്റ് സെക്രട്ടറി നിബു വെള്ളവന്താനം, ട്രഷറർ എബ്രഹാം തോമസ്, ജനറൽ കൗൺസിൽ അംഗങ്ങളായ പാസ്റ്റർ ഡോ. ജോയ് എബ്രഹാം, ജിം ജോൺ, മീഡിയ കോർഡിനേറ്റർ രാജു പൊന്നോലിൽ, യുവജന വിഭാഗം പ്രസിഡന്റ് പാസ്റ്റർ സിബി ഏബ്രഹാം, സഹോദരി സമാജം പ്രസിഡന്റ് സിസ്റ്റർ ബീനാ മത്തായി, ലോക്കൽ കോർഡിനേറ്റർ ബ്രദർ അലക്സാണ്ടർ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും. 

ജോർജിയ, ടെന്നസ്സി, സൗത്ത്‌ കരോലിന, നോർത്ത് കരോലിന, സെൻട്രൽ ഫ്ലോറിഡ, സൗത്ത് ഫ്ലോറിഡ തുടങ്ങിയ പട്ടണങ്ങളിൽ നിന്നുമുള്ള വിശ്വാസികളും ശുശ്രുഷകന്മാരും സംബന്ധിക്കും.