സ്വപ്നങ്ങൾ ബാക്കിവെച്ച് പ്രഷ്ലി യാത്രയായി... 

സ്വപ്നങ്ങൾ ബാക്കിവെച്ച് പ്രഷ്ലി യാത്രയായി... 

ഓർമ്മകുറിപ്പ്

സ്വപ്നങ്ങൾ ബാക്കിവെച്ച് പ്രഷ്ലി യാത്രയായി... 

ബിനു വടശ്ശേരിക്കര 

ഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം പ്രഷ്ലി ഷിബു വളരെ ആവേശത്തോടാണ് എക്സലിൻറെ ഓഫീസിലെത്തിയത്. ഡിഗ്രി പഠനത്തിനു ശേഷം എക്‌സലിൻ്റെ കൂടെ ഭാഗികമായി പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാനുള്ള താല്പര്യത്തോടെയാണ് ഞങ്ങൾ പിരിഞ്ഞത്. വി ബി എസ്സ് പഠിപ്പിക്കാൻ പോകാം എന്നു പറഞ്ഞപ്പോൾ " ഇല്ലങ്കിളേ, പുറകിൽ നിന്നും പ്രവർത്തിക്കുന്നതാണ് എനിക്കിഷ്ടം " എന്ന് മറുപടിയും പറഞ്ഞു. 

പ്രഷ്ലിയുടെ മാതാവ് ഫ്രെനി വടശ്ശേരിക്കര എൻ്റെ സ്ഥലം സ്വദേശിയും അയൽവാസിയുമാണ്. പിതാവ് ഷിബു എൻറെ സ്നേഹിതനുമാണ്. വളരെ നാളുകൾക്ക് ശേഷം കുവൈറ്റിൽ വെച്ചാണ് വീണ്ടും കണ്ടുമുട്ടിയത്. അന്ന് എന്നെ മുറിയിൽ വന്ന് ടാക്സിയിൽ കൂട്ടികൊണ്ടുപോയത് എഴിൽ പഠിച്ചു കൊണ്ടിരുന്ന പ്രഷ്ലിയായിരുന്നു. അസാധാരണ ബുദ്ധിവൈഭവമുള്ള സമർത്ഥനായ _വ്യക്തിബന്ധങ്ങൾ നിലർത്തുന്ന _ പ്രഷ്ലിയെ എനിക്ക് അന്നേ വളരെ ഇഷ്ടപ്പെട്ടു.

അവിടെ നടന്ന വി ബി എസ്സിലെ മിടുക്കനായ കുട്ടിയുമായിരുന്നു പ്രഷ്‌ലി. അവൻ പപ്പായ്ക്കും മമ്മിക്കും പ്രഷ്യേസ് ആയിരുന്നു ഒപ്പം കർത്താവിനും. അതുകൊണ്ടാണ് അവനെ ഇത്ര വേഗം കർത്താവ് വിളിച്ചതും. 

തൻ്റെ കോളജിലെ മികച്ച ഫോട്ടോഗ്രാഫറായും എഡിറ്ററായും ഒക്കെ പേരടുത്തിരുന്നു. 

ദൈവരാജ്യത്തിനുവേണ്ടി തന്നാലാവോളം പ്രവർത്തിക്കാനാഗ്രഹിച്ചാണ് അവൻ എക്സൽ ഓഫീസിൽ എത്തിയത്. അല്പസമയം സംസാരിച്ചപ്പോൾ കോളജിൽ താൻ എടുത്ത ഫോട്ടോകളും എഡിറ്റ് ചെയ്ത് വീഡിയോകളും കാണിച്ചു. ഈ വർഷത്തെ വി ബി എസ്സുകളിൽ നല്ല ഫോട്ടോയും വീഡിയോയും ചെയ്യാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്. കഴിഞ്ഞമാസം തൻ്റെ ചർച്ചിൽ നടന്ന പിവൈപിഎ ഏകദിന യുവജനമീറ്റിംഗിലും തൻ്റെ സാനിദ്ധ്യ എടുത്തു പറയത്തക്കതായിരുന്നു. പിവൈ പിഎ പ്രവർത്തനങ്ങളിലും വ്യാപ്തനായ പ്രഷ്ലിയുടെ വേർപ്പാടിൽ ദുഖത്തിലും ഞെട്ടലിലുമാണ് സാബു പാസ്റ്ററും തിരുവല്ല ടൗൺ ഐപിസി സഭയും.

എന്നാൽ' കഴിഞ്ഞദിവസം കേട്ടവാർത്ത വിശ്വാസിക്കാൻ കഴിഞ്ഞില്ല: റാന്നിയ്ക്ക് സമീപം താൻ സഞ്ചരിച്ച ബൈക്കിൽ ജെസിബിയുടെ  ഡ്രൈവറുടെ അശ്രദ്ധകൊണ്ട് ഉണ്ടായ ഡ്രൈവിംഗിൽ ജെസിബിയുടെ കൈയിൽ തട്ടിയുള്ള അപകടത്തിലാണ് പ്രഷ്ലി കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്. 

കഴിഞ്ഞ ചിലവർഷങ്ങളായി കിഡ്നി സംബന്ധമായ രോഗാവസ്ഥയിലായ മാതാവിൻ്റെ താങ്ങും പ്രഷ്ലി ആയിരുന്നു. പിതാവ് ഷിബു കുവൈറ്റിൽ ജോലി ചെയ്യുന്നു. 

തന്നെ ദൈവം ഏല്പിച്ച ദൗത്യം പൂർത്തിയാക്കി യാത്രയായ പ്രഷ്ലിയെ നിത്യതയിൽ കാണാം എന്ന പ്രത്യാശ സകല ഹൃദയങ്ങളെയും നിറയ്ക്കട്ടെ.

Advertisement