AGIFNA കോൺഫറൻസിനു ടോറൊൻ്റോയിൽ തുടക്കമായി

AGIFNA കോൺഫറൻസിനു ടോറൊൻ്റോയിൽ തുടക്കമായി

കാനഡ: AGIFNA ഫാമിലി കോൺഫറൻസ് ടോറൊന്റോ പട്ടണത്തിലെ ഡെൽറ്റ കോൺഫറൻസ് ഹാളിൽ ആരംഭിച്ചു. നാഷണൽ കൺവീനർ റവ. ജോൺ തോമസ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു. 'ആത്മാവിന്നാലും വചനത്താലും ശക്തിപ്പെടുക' എന്നതാണ് ചിന്താവിഷയം. ഡോ. ടോം ഫിലിപ്പിന്റെ നേതൃത്വത്തിൽ കൊയർ ഗാനങ്ങൾ ആലപിച്ചു.

നോർത്ത് അമേരിക്കയിലെ AG ഇന്ത്യൻ സമൂഹത്തിന്റെ ഈ കോൺഫറൻസ് ജൂലൈ 24 വ്യാഴം മുതൽ 27 ഞായർ വരെയുള്ള ദിവസങ്ങളിൽ ഇംഗ്ലീഷ്, മലയാളം, യൂത്ത്, വുമൺ ആൻഡ് കിഡ്സ് സെക്ഷനുകൾ ഉണ്ടായിരിക്കും.  

പാസ്റ്റർമാരായ ടി.ജെ. സാമുവേൽ, ഷാജി എം. പോൾ, റെജി ശാസ്താംകോട്ട,  ഡോ. സണ്ണി പ്രസാദ്, ഡോ. ഏഞ്ചൽ സ്റ്റീഫൻ ലിയോ എന്നിവർ ശിശ്രൂഷകൾക്ക് നേതൃത്വം നൽകും.

Advertisement