പന്നിക്കുഴിയിൽ റേയ്ച്ചൽ വർഗീസ് (ലൈലാമ്മ– 84) നിര്യാതയായി

പന്നിക്കുഴിയിൽ റേയ്ച്ചൽ വർഗീസ് (ലൈലാമ്മ– 84) നിര്യാതയായി
ad
ad
ad

വെള്ളാവൂർ: മുണ്ടത്താനം റ്റിപിഎം. സഭയുടെ സജീവ അംഗം പന്നിക്കുഴിയിൽ ഗ്ലോറി വില്ലയിൽ  റേയ്ച്ചൽ വർഗീസ് (ലൈലാമ്മ– 84 വയസ്സ്) നിര്യാതയായി. മുണ്ടത്താനം കീച്ചേരിൽ ചോതുകടവിൽ കുടുംബാംഗമാണ്. സംസ്ക്കാരം മാർച്ച് 19 ന് വ്യാഴാഴ്ച. രാവിലെ 8 മുതൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 1.30 ന് സഭയുടെ ചൂരക്കുന്ന് തണ്ണിപ്പാറ സെമിത്തേരിയിൽ. 

ഭർത്താവ് - പരേതനായ പി. ഐ. വർഗീസ്. മക്കൾ - ഇസ്സമ്മ വർഗീസ് ( കഞ്ഞിക്കുഴി, കോട്ടയം), സുജ വർഗീസ് (കഞ്ഞിക്കുഴി, കോട്ടയം) റെജി വർഗീസ് (മാങ്ങാനം, കോട്ടയം), സജി വർഗീസ് (ബിൽഡിംഗ് കൺസ്ട്രക്ഷൻ വർക്ക്, വെള്ളാവൂർ).മരുമക്കൾ - ജോർജ് വർഗീസ് (മേലേടത്ത് പ്രയ്സ് വില്ല, കഞ്ഞിക്കുഴി), സാംകുട്ടി സാമുവൽ (ഇടവെട്ടാൽ പുത്തൻമഠം, കഞ്ഞിക്കുഴി), ഷേർളി ജോർജ് (കോളഭാഗത്ത്, മുത്തൂർ), ജസ്സി വർഗീസ് (വേലൂർ, പങ്ങട).

ആത്മീയതീക്ഷണതയും, സുവിശേഷതാല്പര്യവും മുറുകെ പിടിച്ച പരേതയായ റേച്ചൽ വർഗീസ് വിവിധ തലങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സൗമ്യസാന്നിധ്യമായിരുന്നു.