കേരള സർക്കാരിന്റെ ലൈഫ് ടൈം സ്പോർട്സ് അച്ചീവ്മെന്റ് അവാർഡ് നേടി സുഭാഷ് ജോർജ്

തിരുവനന്തപുരം: കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ 2024 ലെ ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് സുഭാഷ് ജോർജ് അർഹനായി.
അത്ലറ്റിക്സും കായികതാരവും നിലവിൽദേശീയ അത്ലറ്റിക്സ് ടീം പരിശീലകൻ കൂടിയാണ് സുഭാഷ് ജോർജ്. 2 ലക്ഷം രൂപയും ഫലകവും പ്രശംസ പത്രവും അടങ്ങുന്നതാണ് അവാർഡ്.
ഐപിസി പെനിയേൽ ശ്രീകാര്യം സഭാ അംഗമായ സുഭാഷ് കേരള പോലീസിൽ ഉദ്യോഗസ്ഥൻ ആയിരുന്നു.
ഭാര്യ: ആനി സക്കറിയ
വാർത്ത:മോൻസി മാമ്മൻ തിരുവനന്തപുരം


