ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഐപിസി കുവൈറ്റ്; KTMCC ടാലൻറ് ടെസ്റ്റ് സമാപിച്ചു
കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) സംഘടിപ്പിച്ച പത്താമത് ടാലൻറ് ടെസ്റ്റ് – 2025, നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ (NECK) നടന്നു. പത്താം വർഷത്തെ ഓവറോൾ ചാമ്പ്യൻഷിപ്പ് ഐപിസി കുവൈറ്റ് സ്വന്തമാക്കി. സെൻറ് പീറ്റേഴ്സ് CSI ചർച്ച് രണ്ടാം സ്ഥാനവും ചർച്ച് ഓഫ് ഗോഡ് അഹമ്മദി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സെൻറ് പീറ്റേഴ്സ് CSI
സമൂഹഗാന മത്സരത്തിൽ കുവൈറ്റ് സിറ്റി മാർത്തോമാ പാരിഷ് ഒന്നാം സ്ഥാനവും, സെൻറ് പീറ്റേഴ്സ് CSI ചർച്ച് രണ്ടാം സ്ഥാനവും, IPC കുവൈറ്റ് മൂന്നാം സ്ഥാനവും യഥാക്രമം നേടി. 70-ാം വാർഷികം ആഘോഷിക്കുന്ന KTMCC സൺഡേ സ്കൂൾ കുട്ടികളുടെ ദീപശിഖ പ്രയാണത്തോടുകൂടി ആരംഭിച്ച ചടങ്ങ് റവ. സ്റ്റീഫൻ നെടുവക്കാട്ട് ഉദ്ഘാടനം ചെയ്തു.
ചർച്ച് ഓഫ് ഗോഡ് അഹമ്മദി
സമാപന സമ്മേളനം സെൻറ് തോമസ് ഇവാഞ്ചലിക്കൽ സഭയുടെ പ്രിസൈഡിങ് ബിഷപ്പ് റൈറ്റ് റവ. ഡോ. തോമസ് എബ്രഹാം ഉദ്ഘാടനം ചെയ്തു. NECK സെക്രട്ടറി റോയ് യോഹന്നാൻ, KTMCC പ്രസിഡൻറ് വർഗീസ് മാത്യു, സെക്രട്ടറി അജോഷ് മാത്യു, കോമൺ കൗൺസിൽ അംഗങ്ങൾ സജു വി തോമസ്, ഷിജോ തോമസ്, ഷിബു വി സാം, ദീപക് ഫിലിപ്പ് തോമസ്, റെജു ഡാനിയൽ ജോൺ എന്നിവർ പ്രസംഗിച്ചു.



