ശാലേം ട്രാക്ട് സൊസൈറ്റി സെമിനാർ മാർച്ച് 21ന് 

ശാലേം ട്രാക്ട് സൊസൈറ്റി സെമിനാർ മാർച്ച് 21ന് 

കോട്ടയം: വാകത്താനം കേന്ദ്രമായി ആറര പതിറ്റാണ്ടായി ലഘുലേഖയിലൂടെ ആത്മാക്കാക്കളുടെ ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന ശാലേം ട്രാക്ട് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 21നു രാവിലെ 10 മുതൽ 12:30 വരെ പുതുപ്പള്ളി ഐപിസി ഹാളിൽ സെമിനാർ നടക്കും. 'സുവിശേഷലഘുലേഖകളുടെ കാലിക പ്രസക്തി' എന്ന വിഷയത്തിൽ പാസ്റ്റർ ഡോ. കെ. ജെ. മാത്യു പുനലൂർ പ്രഭാഷണം നിർവഹിക്കും. 

പാസ്റ്റർമാരായ ബെഞ്ചമിൻ വർഗീസ്, സജി ഫിലിപ്പ്, മാത്യു ഉമ്മൻ തുടങ്ങിയവർ നേതൃത്വം നൽകും. 
സഭാവിഭാഗവ്യത്യാസമില്ലാതെ സുവിശേഷസ്‌നേഹികളായ എല്ലാവർക്കും പങ്കെടുക്കാം. 

വിവരങ്ങൾക്ക്: 9446911705, 9447599020 

Advertisement