സംസ്ഥാന സ്ക്വാഷ് ചാമ്പ്യൻഷിപ്പ് നിലനിർത്തി അഭിൻജോ ജെ വില്യംസ്

സംസ്ഥാന സ്ക്വാഷ് ചാമ്പ്യൻഷിപ്പ്  നിലനിർത്തി അഭിൻജോ ജെ വില്യംസ്

വാർത്ത: ജയരാജ് ഐസക്

തിരുവനന്തപുരം: സംസ്ഥാന സ്ക്വാഷ് ചാമ്പ്യൻഷിപ്പ് നിലനിർത്തി അഭിൻജോ ജെ വില്യംസ്. പുരുഷ ഫൈനലിൽ അഭിൻജോ എതിരാളിയെ മികച്ച പോയൻ്റിൽ തോൽപ്പിച്ച് വിജയിയായി. . കഴിഞ്ഞവർഷവും അഭിൻജോ ആയിരുന്നു ചാമ്പ്യൻ.

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ നാഷണൽ ഗെയിംസ് സ്ക്വാഷ് സെന്ററിൽ നടന്ന ഏട്ടാമത് കേരളാ സ്റ്റേറ്റ് സ്ക്കോഷ്  ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ  എതിരാളിയെ 8-11,11-8,11-3,11-5 ന് തോൽപ്പിച്ചാണ് കിരീടം നിലനിർത്തിയത്.

മലയിൻകീഴ് മേപ്പുകട ഹോശന്ന ഏ ജി സഭാംഗമായ മേപ്പുകട എൽഷദായി വില്ലയിൽ വില്യം ജോസിന്റെയും (റിട്ട.പോലീസ്) ജയകുമാരിയുടെയും മകനാണ് അഭിൻജോ. അബിൻ , അബിനോയ് എന്നിവരാണ് സഹോദരങ്ങൾ.