ഫിന്നി കോരയുടെ പിതാവ് സുവി. ടി.എം. കോര  (കുഞ്ഞുമോൻ-84) യുടെ സംസ്കാരം മാർച്ച് 21ന്

ഫിന്നി കോരയുടെ പിതാവ് സുവി. ടി.എം. കോര  (കുഞ്ഞുമോൻ-84) യുടെ സംസ്കാരം മാർച്ച് 21ന്

കോട്ടയം: ഓൺലൈൻ ഗുഡ്ന്യൂസ് ബോർഡംഗം ഫിന്നി കോരയുടെ പിതാവ് മണർകാട് ഐരാറ്റുനട തുരുത്ത്മാലിയിൽ സുവിശേഷകൻ ടി.എം. കോര  (കുഞ്ഞുമോൻ-84) നിര്യാതനായി.

സംസ്കാരം മാർച്ച് 21ന് രാവിലെ 9ന് ഐപിസി കോട്ടയം ടാബർനാക്കിൾ ഹാളിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12ന് ഐപിസി ഇല്ലിക്കൽ സഭാ സെമിത്തേരിയിൽ. മാർച്ച് 20ന് വൈകിട്ട് 5 ന് ഭൗതീക ശരീരം ഭവനത്തിൽ കൊണ്ടുവരും.

മക്കൾ: മാത്യു കോര (ഫിന്നി,ഡാളസ്), ചെറിയാൻ കോര (കുഞ്ഞ്, മണർകാട്), ജേക്കബ് കോര (ബാബുക്കുട്ടൻ UK). മരുമക്കൾ : ലിജി മോൾ (ഡാളസ്), ബ്ലെസ്സി (മണർകാട്), സിന്ധു (UK).

Advertisement