ഇനിയും നമ്മുടെ കണ്ണുകൾ തുറക്കുകയില്ലേ? 

ഇനിയും നമ്മുടെ കണ്ണുകൾ തുറക്കുകയില്ലേ? 

ഇനിയും നമ്മുടെ കണ്ണുകൾ തുറക്കുകയില്ലേ? 

പാസ്റ്റർ ബി.മോനച്ചൻ കായംകുളം 

നിസ്സാരമായ കാര്യങ്ങളുടെ പേരിൽ പോലും അതിക്രൂരമായ കൊലപാതകങ്ങളും ഞെട്ടിപ്പിക്കുന്ന ആത്മഹത്യകളും അക്രമ സംഭവങ്ങളും പെരുകുകയാണ് നമ്മുടെ കൊച്ചു കേരളത്തിൽ. മിക്ക വാർത്തകളും മനസ്സ് മടിപ്പിക്കുന്നതും കണ്ണുകൾ നനയ്ക്കുന്നതും ഹൃദയം തളർത്തുന്നതുമാണ് 

ഇതിനിടയിലാണ് കഴിഞ്ഞ ദിവസം 43 വയസ്സുള്ള സ്ത്രീയും പത്തും പതിനൊന്നു വയസ്സ് പ്രായമുള്ള രണ്ട് പെൺ കുഞ്ഞുങ്ങളും ചിറി പാഞ്ഞു വന്ന ട്രെയിനിന്റെ മുമ്പിൽ ഒന്നിച്ച് കെട്ടിപ്പിടിച്ചിരുന്നു ജീവിതം അവസാനിപ്പിച്ച വാർത്ത വന്നത്. പേരു കൊണ്ടെങ്കിലും അതൊരു ക്രിസ്തീയ വീടാണ് അവരിൽ  പലരുടെയും പേരുകൾ ബൈബിളിലെതാണ് എന്നും അതിരാവിലെ പള്ളിയിൽ പോകുന്ന സഹോദരി ആത്മഹത്യക്ക് അതിരാവിലെ ഇറങ്ങിയപ്പോഴും പള്ളിയിൽ പോവുകയാണെന്നാണ് പലരും ചിന്തിച്ചത്.  ബന്ധുക്കൾ പലരും വിദേശത്ത് ഉണ്ടെന്നാണ്. വാർത്തയിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ഭർത്താവ്  ഭാര്യയും മക്കളെയും ഉപേക്ഷിച്ച് മാറി നിൽക്കുന്നു. 14 വയസ്സുള്ള മൂത്ത ഒരു മകനെ കുറിച്ച് വായിച്ചു അവൻ അയാളോടൊപ്പം ആണോ എന്ന് അറിയില്ല. പക്ഷേ ആ അമ്മ അവനെ മരണത്തിലേക്ക് ഒപ്പം കൂട്ടിയില്ല എന്നൊരു ആശ്വാസമുണ്ട്

ഈ സംഭവം ചില ചിന്തകൾ എന്നിൽ ഉണർത്തി സമൂഹത്തോട് അവ ചോദ്യങ്ങളായി ഞാൻ കുറിക്കുകയാണ്.
ഓമനത്തമുള്ള മൂന്നു കുഞ്ഞുങ്ങളെ ജനിപ്പിച്ച ശേഷം ആ മക്കളെയും അവരുടെ അമ്മയെയും ഉപേക്ഷിച്ചു പോയവൻ എന്ത് കാരണത്തിന്റെ പേരിലായാലും മനസ്സാക്ഷി ഇല്ലാത്തവൻ തന്നെയാണ്. അവൻ്റെ പേരും ബൈബിളിലെ  സുവിശേഷ എഴുത്തുകാരിൽ ഒരാളുടെ പേരാണ്. എന്തുകൊണ്ട് ഇവൻ്റെ വീട്ടുകാരോ സഭക്കാരോ ഇടപെട്ട് ഈ പ്രശ്നം പരിഹരിപ്പൻ ശ്രമിച്ചില്ല. അതുപോലെ എന്നും പള്ളിയിൽ വരുന്ന ഈ സ്ത്രീയുടെയും മക്കളുടെയും നൊമ്പരവും വേദനയും തിരിച്ചറിയാൻ സഭ നടത്തിപ്പുകാർക്കും സഹവിശ്വാസികൾക്കോ സാധിക്കാതെ പോയത് എന്തുകൊണ്ടാണ്?. ഇനി അവർ അവരുടെ വേദന ആരോടും പങ്കുവെച്ചില്ല എന്ന് വന്നാലും, ഏറ്റവും അടുത്ത ഇടപഴുകുന്നവർക്ക് എങ്കിലും ആ വീട്ടിലെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കാതെ പോയത് എന്തുകൊണ്ടാണ് ?

അപ്പോൾ ആർക്കും മറ്റാരുടെയും വേദനകൾ അറിയാനും പരിഹരിക്കാനും നേരമില്ലെന്ന് സാരം. മനുഷ്യന്റെ , സഹജീവിയുടെ, അല്ല സഹവിശ്വാസിയുടെ വേദനകളും ഏകാന്തതകളും ഒറ്റപ്പെടലും സങ്കടങ്ങളും തിരിച്ചറിയാൻ കഴിയാത്ത സഭയും സംഘടനയും  നടത്തിപ്പുകാരും പള്ളിയും പട്ടക്കാരനും  ഒക്കെ എന്തിനാണ് ?. 

കാര്യങ്ങൾ വ്യക്തമായി നമുക്ക് അറിയില്ല, എങ്കിലും ആർക്കും ആരുടെ കാര്യം നോക്കാൻ ഇവിടെ നേരമില്ല. എല്ലാവർക്കും അവരവരുടെ സ്വന്തം കാര്യം ഇനിയും വിലപിച്ചിട്ട് എന്ത് കാര്യം ?

ഞാൻ മുകളിൽ എഴുതിയിരുന്നു പോലെ വിശുദ്ധ ബൈബിളിലെ പേരുകളാണ് ഈ കുടുംബത്തിലെ മിക്കവർക്കും. പള്ളി ഭക്തിക്കും കുറവില്ലായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. പറഞ്ഞിട്ട് എന്ത് കാര്യം, ദൈവത്തോടൊപ്പം ഏതു പ്രശ്നത്തെയും നേരിടാൻ കഴിയുമെന്നും ദൈവം അവസ്ഥകൾക്ക് മാറ്റം വരുത്തുമെന്നും വിശ്വസിച്ചിരുന്നെങ്കിൽ ? ആത്മഹത്യ കൊലപാതകം ആണെന്ന് ആത്മഹത്യ ചെയ്യുന്നവൻ നിത്യ നരകത്തിൽ പോകുമെന്നും ആരെങ്കിലും അവരെ പഠിപ്പിച്ചിരുന്നെങ്കിൽ ? ആ ബോധ്യമോർക്കുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നുവോ?

അപ്പോൾ വിശുദ്ധ വചനത്തിലും  ദൈവത്തിലുള്ള ആശ്രയത്വം ഇല്ലാതെ കേവലം പള്ളി ഭക്തിയും ചടങ്ങും മാത്രമായി ജീവിക്കുന്നവർ അല്ലേങ്കിൽ  അവരെ അങ്ങനെ പഠിപ്പിക്കുന്നവരുടെ കണ്ണുകളും തുറക്കപ്പെടണം. സമൂഹത്തിലെ മിക്ക കുറ്റകൃത്യങ്ങളിലും മാമോദിസ വെള്ളം വീണവനും ഉൾപ്പെടാൻ കാരണം യഥാർത്ഥത്തിൽ അവർ വീണ്ടും ജനിച്ച ക്രിസ്ത്യാനികൾ അല്ല എന്നത് കൊണ്ടാണ്.

ആ സഹോദരി അല്പം കൂടെ കാത്തിരുന്നെങ്കിൽ ആ കുഞ്ഞുങ്ങൾ പഠിച്ച് നല്ല നിലയിൽ എത്തിയിരുന്നെങ്കിൽ അവസ്ഥയൊക്കെ മാറില്ലായിരുന്നുവോ? അതിനവരെ പ്രാപ്തരാക്കാൻ ധൈര്യം നൽകാൻ ആ സമൂഹത്തിൽ കുടുംബത്തിൽ ആരുമില്ലാതെ പോയോ? അല്ല അവരുടെ പ്രശ്നത്തിൽ ഇടപെട്ട് ആദ്യം തന്നെ അത് പരിഹരിക്കേണ്ടത് അല്ലായിരുന്നുവേ? എത്ര കോടികൾ ഉണ്ടെങ്കിലും ജീവൻ  നൽകുവാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ മറ്റൊരാളുടെ ജീവനെ അവഹരിപ്പാൻ നിങ്ങൾക്കെന്താവകാശം.

ഞാൻ ഉൾപ്പെടുന്ന പെന്തക്കോസ്ത സമൂഹത്തിനും ഇതൊക്കെ ബാധകമാണ്. അനർത്ഥങ്ങളും അത്യാഹിതങ്ങളും സംഭവിച്ച ശേഷം വിലപിച്ചിട്ട് കാര്യമില്ല. പരിഹരിക്കപ്പെടാവുന്ന പ്രശ്നങ്ങൾ നേരത്തെ തന്നെ പരിഹരിക്കുവാൻ ശ്രമിക്കുക. സഹവിശ്വാസിയുടെ കൂടപ്പിറപ്പിന്റെ ഒക്കെ വേദനകൾ അറിയുവാൻ ശ്രമിക്കുക. വാക്കുകൊണ്ടോ പ്രവർത്തി കൊണ്ടോ കഴിയുന്ന ആശ്വാസം തകർന്നിരിക്കുന്നവർക്ക് നൽകുക.  അല്ലെങ്കിൽ ഇങ്ങനെയൊക്കെ ഉള്ള വാർത്തകൾ നമ്മുടെ ഇടയിലും കേൾക്കേണ്ടിവരും 

എല്ലാറ്റിനും ഉപരി ജീവൻ്റെ  വിലയും നിത്യതയുടെ വലിപ്പവും. നരകത്തിന്റെ ഭീകരതയും  ഒപ്പം ദൈവാശ്രയവും ജനത്തെ പഠിപ്പിക്കുക. നിങ്ങളുടെ കൺമുമ്പിൽ ആശ്രയം അറ്റവരായി ആരും നരകത്തെ പുൽകരുത്. ജീവിച്ചു കൊതി തീരും മുമ്പ് നിസ്സഹായരായി ആരും ജീവിതം അവസാനിപ്പിക്കരുത് . പ്രത്യേകിച്ച് നിഷ്കളങ്കരായ പിഞ്ചു കുഞ്ഞുങ്ങൾ വിടരും മുമ്പേ കൊഴിഞ്ഞു വീഴരുത്.

കഴിയുന്നടത്തോളം സ്നേഹം നൽക്കുക സഹവിശ്വാസിയുടെ സഹോദര കുടുംബത്തിൻറെ ഒക്കെ ക്ഷേമം അന്വേഷിക്കുക കൈത്താങ്ങ് നൽകുക അതാണ് ക്രിസ്തീയ ധർമ്മം എന്ന് മറക്കാതിരിക്കുക.

Advertisement