ഐപിസി ഗോവ സ്റ്റേറ്റ് സംയുക്ത ആരാധനയും പുതിയ നേതൃത്വവും

ഐപിസി ഗോവ സ്റ്റേറ്റ് സംയുക്ത ആരാധനയും പുതിയ നേതൃത്വവും
പാസ്റ്റർ വി.ജെ. തോമസ് പ്രസിഡൻ്റ്, പാസ്റ്റർ വില്യം കുഞ്ഞുകുട്ടി (വൈസ് പ്രസിഡന്റ്), പാസ്റ്റർ എബ്രഹാം മാത്യു (സെക്രട്ടറി)

വാർത്ത: ബിനു ജോസഫ് വടശ്ശേരിക്കര

പോണ്ട: ഐപിസി ഗോവ സ്റ്റേറ്റ് സംയുക്ത ആരാധനയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും  സെപ്റ്റംബർ 21ന് പോണ്ടയിലുള്ള ഭോലാനാഥ് ഹാളിൽ നടന്നു. 

ആരാധനയോടനുബന്ധിച്ചു നടന്ന തിരുമേശക്ക് പാസ്റ്റർ വി.ജെ. തോമസ് നേതൃത്വം നല്കി. ആരാധനക്കു ശേഷം നടന്ന ഐപിസി ഗോവ സ്റ്റേറ്റ് കൗൺസിൽ തിരഞ്ഞെടുപ്പ് ഐപിസി ഗോവ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ വി.ജെ. തോമസ്സിന്റെ അദ്ധ്യക്ഷതയിൽ നടന്നു.

ജെസ്റ്റിൻ ജെറാൾഡ് (ജോ. സെക്രട്ടറി), സാംസൺ വർഗ്ഗീസ് (ട്രഷറാർ)

പാസ്റ്റർ വി.ജെ. തോമസ് പ്രസിഡന്റായി നേതൃത്വം കൊടുത്തു വരുന്ന സ്റ്റേറ്റ് കൗൺസിലിലേക്ക് പുതിയ ഭാരവാഹികളായി പാസ്റ്റർ വില്യം കുഞ്ഞുകുട്ടി ( വൈസ് പ്രസിഡന്റ്), പാസ്റ്റർ എബ്രഹാം മാത്യു ( റെജി) (സെക്രട്ടറി),  ജെസ്റ്റിൻ ജെറാൾഡ് (ജോ. സെക്രട്ടറി), സാംസൺ വർഗ്ഗീസ് (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു. 

ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായി പാസ്റ്റർ ബിജു സഖറിയ, പാസ്റ്റർ കെ. എം. എബ്രഹാം, പാസ്റ്റർ ആനന്ദ് മസ്തോലി , എബ്രഹാം മാമ്മൻ,  ഏ ഒ..ഉമ്മൻ, റെജി ജോർജ്ജ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Advt