ഐപിസി പട്ടാമ്പി സെന്റർ ഉപവാസ പ്രാർഥന ഡിസം. 15 മുതൽ
പട്ടാമ്പി: ഐപിസി പട്ടാമ്പി സെന്ററിന്റെ 7 ദിവസത്തെ ഉപവാസ പ്രാർത്ഥന ഡിസം. 15 മുതൽ 21 വരെ ഐപിസി കർമ്മേൽ ധോണി (പാലക്കാട്) സഭയിൽ നടക്കും. അനുഗ്രഹീതരായ ദൈവദാസന്മാർ വചന ശുശ്രൂഷ നടക്കും. പട്ടാമ്പി സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ചാക്കോ ദേവസ്യയുടെ നേതൃത്വത്തിലുള്ള സെൻ്റർ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുമെന്ന് സെൻ്റർ സെക്രട്ടറി ഇവാ. കെ. കെ. കുര്യാക്കോസ് അറിയിച്ചു.

